റിയാദ്: ഈ വർഷം ജനുവരി എഴിനാണ് സഊദി ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ഒരു വ്യക്തി കൊറോണ വൈറസ് വാക്സിൻ എല്ലാ ഡോസുകളും പൂർത്തിയാക്കി എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ “ഹെൽത്ത് പാസ്പോർട്ട്” ആരംഭിച്ചത്. തുടർന്ന് മെയ് 12 ന് വന്ന പരിഷ്കരണത്തിൽ പിസിആർ പരിശോധന റിപ്പോർട്ട്, കൊറോണ അപകടസാധ്യതകൾക്കുള്ള യാത്രാ ഇൻഷുറൻസ് പോളിസി, കുടുംബാംഗങ്ങളുടെ ആരോഗ്യ പാസ്‌പോർട്ട്, പ്രവേശന കവാടവുമായി ബന്ധിപ്പിക്കൽ, 75 ലധികം രാജ്യങ്ങളിൽ ഉപയോഗിക്കാനുള്ള അനുവാദം, ബോർഡിംഗ് പാസ് നൽകുമ്പോൾ യാത്രക്കാരന്റെ ആരോഗ്യ യോഗ്യത പരിശോധിക്കുന്നത് സാധ്യമാക്കൽ തുടങ്ങി വിവിധ കാര്യങ്ങൾ തവക്കൽന
ആരോഗ്യ പാസ്‌പോർട്ടിന്റെ രണ്ടാം ഘട്ടം പുതുക്കിയ പതിപ്പിലൂടെ ആരംഭിച്ചു.
മൂന്നാം ഘട്ടത്തിൽ ആണിപ്പോൾ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ “IATA” സിസ്റ്റങ്ങളുമായി തവക്കൽന പാസ്പോർട്ട് ബന്ധിക്കുന്നത്. യാത്രാ ആവശ്യകതകൾ കാണിക്കുന്നതിന് പുറമെ അയാട്ട ട്രാവൽ പാസ്” ആപ്ലിക്കേഷനുമായി തവക്കൽൽന പാസ്പോർട്ട് ബന്ധിപ്പിക്കുകയും ചെയ്യും.
ആരോഗ്യ പാസ്‌പോർട്ട് വികസിപ്പിക്കുന്നതിന്റെ നാലാം ഘട്ടത്തിലൂടെ, ആരോഗ്യ പാസ്‌പോർട്ട് അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കാനും കൊറോണ വാക്‌സിൻ ഡോസുകളുടെ തെളിവ് തെളിയിക്കുന്നതിനുള്ള ഔദ്യോഗിക അന്താരാഷ്ട്ര രേഖയായി മാറുകയും ചെയ്യും. യാത്രാ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുക, യാത്രികന്റെ ആരോഗ്യ യോഗ്യത പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്.
“തവക്കൽന” യിലെ ആരോഗ്യ പാസ്പോർട്ട് “അയാട്ട”യുമായി ബന്ധിപ്പിച്ചു, ലക്ഷ്യം വിമാന യാത്ര സുഗമമാക്കൽ
