വാറ്റ് ആഘാതം അപ്രത്യക്ഷമാകുന്നു, സഊദി പണപ്പെരുപ്പം കുറയുമെന്ന് പ്രതീക്ഷ

0
3505

റിയാദ്: ഈ വർഷത്തെ മൂന്നാം പാദത്തിൽരാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി സഊദി സെൻട്രൽ ബാങ്ക്. 2020 ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് പണപ്പെരുപ്പ നിരക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. മൂന്നിരട്ടിയായ മൂല്യവർദ്ധിത നികുതി (വാറ്റ്) 15 ശതമാനം ആയി ഉയർത്തിയതുമായി ബന്ധപ്പെട്ട ആഘാതം ഇപ്പോൾ നിലവിലില്ലാത്തതിനാൽ പണപ്പെരുപ്പ നിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക് മൂന്നാം പാദത്തിൽ കുറഞ്ഞ നിരക്കിൽ തുടരുമെന്ന് പ്രവചിക്കപ്പെട്ടു. ജൂലൈയിൽ പ്രാദേശിക എണ്ണവില വില പരിമിതപ്പെടുത്താനുള്ള സൽമാൻ രാജാവിന്റെ പ്രഖ്യാപനവും ഇതിന് കാരണമായതായും വിലയിരുത്തുന്നു. 91 ഇനം പെട്രോൾ ഗ്രേഡിന് ഇന്ധനവില ലിറ്ററിന് 2.18 റിയാലായും 95 ഒക്ടേൻ ഗ്രേഡിന് 2.33 റിയാലുമായാണ് പരിമിതപ്പെടുത്തിയത്.