റിയാദ്: സഊദിയിലെ വാദിഅൽ ദവാസിറിൽ – മലപ്പുറം സ്വദേശി കൊവിഡ് ബാധിച്ചു മരണപ്പെട്ടു. പെരിന്തല്‍മണ്ണ ചെറുകര കുണ്ടന്‍ചോലക്ക് സമീപം പരേതനായ കുന്നത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ ഹംസു (56) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
വർഷങ്ങളായി വാദിദവാസിറില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഭാര്യ: സുമയ്യ. മക്കള്‍: സുമിന, സനൂപ്. മരുമകന്‍:മുഹമ്മദലി.
നടപടികള്‍ പൂർത്തിയാക്കി മൃതദേഹം വാദിദവാസിറില്‍ മറവു ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
