ഒളിംപിക് സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര; ടോക്കിയോയിലേത് ഇന്ത്യയുടെ സുവർണചരിതം

0
2592

ടോക്യോ: ടോക്കിയോയിൽ സുവർണചരിതമെഴുതി നീരജ് ചോപ്ര. ജാവലിൻ ത്രോ ഫൈനലിൽ എതിരാളികളെ നിഷ്പ്രഭമാക്കിയ പ്രകടനവുമായി ഇന്ത്യൻ താരം സ്വർണം നേടി. 87.58 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രാജ്യത്തേക്ക് 121 വർഷത്തിനു ശേഷം അത് ലറ്റിക്സിൽ ഒളിപിക്സ് സ്വർണമെഡൽ കൊണ്ടുവരുന്നത്.

ആദ്യ ശ്രമത്തിൽ നീരജ് കൈവരിച്ച 87.03 മീറ്ററിൽ എത്തിപ്പിടിക്കാൻ പോലും രണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തിയ ചെക്ക് റിപബ്ലിക്കൻ താരങ്ങളായ വദലചിനും വെസിലിക്കുമായില്ല. ഇരുവരും യഥാക്രമം 86.67ഉം 85.44 മീറ്ററുമാണ് എറിഞ്ഞത്. ജർമനിയുടെ വെബർ 85.30 മീറ്ററുമായി നാലാമതെത്തി.

രണ്ടാം ശ്രമത്തിൽ നീരജ് 87.58 മീറ്റർ കൈവരിച്ചതോടെ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ വർധിച്ചിരുന്നു. അഞ്ച് ശ്രമങ്ങളായിരുന്നു ഓരോരുത്തർക്കും ഉണ്ടായിരുന്നത്. മൂന്നാം ശ്രമത്തിൽ നീരജിന്റെ ഏറ് പിഴച്ചു. 76.79 മീറ്ററിലാണ് ജാവലിൻ പിഴച്ചത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമം ഫൗളിലും കലാശിച്ചു.

വീഡിയോ👇