ജിസാനിൽ ഇടിമിന്നൽ ഏറ്റ് നിരവധി ആടുകൾ ചത്തൊടുങ്ങി

0
1318

ജിസാൻ: ജസാൻ മേഖലയിലെ അൽ ദർബ് ഗവർണറേറ്റിൽ ശക്തമായ ഇടിമിന്നലിൽ നിരവധി ആടുകൾ ചത്തൊടുങ്ങി. സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ ആടുകളാണ് ചത്തത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ജസാൻ മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഇത് താഴ്‌വരകളിലും പാറക്കെട്ടുകളിലും കടുത്ത മലവെള്ളപ്പാച്ചിലിനും റോഡുകളുടെ തകർച്ചയ്ക്കും ചില റോഡുകൾ അടയ്ക്കുന്നതിനും ഇടയാക്കി. ഈ പ്രദേശത്തെ ഗവർണറേറ്റുകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.