തവക്കൽന അപ്ഡേറ്റ് ചെയ്യാനായി ശ്രമിക്കുന്നവർ ശ്രദ്ധിക്കാൻ

0
6803

റിയാദ്: വിദേശങ്ങളിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ അപ്ഡേറ്റ് ചെയ്യാൻ പല തവണ ശ്രമം നടത്തി ബ്ലോക്ക് ആയവർക്ക് ഇപ്പോൾ വീണ്ടും അപേക്ഷിക്കുവാൻ ബ്ലോക്ക് നീക്കിയിട്ടുണ്ട്. എന്നാൽ, പ്രവാസികൾ ഇനി അപേക്ഷിക്കുമ്പോൾ വളരെ സൂക്ഷ്മതയോടെ വേണം അപേക്ഷ നൽകാൻ. നിലവിൽ കേന്ദ്ര സർക്കാരിൻ്റെ രണ്ട് ഡോസ് സ്വീകരിച്ച തീയതിയും ഉൾപ്പെടുത്തിയ ഒറ്റ സർട്ടിഫിക്കറ്റ് തന്നെ ലഭ്യമാകുന്നതിനാൽ പ്രവാസികൾ പ്രസ്തുത സർട്ടിഫിക്കറ്റ് വെച്ച് അപേക്ഷിക്കാവുന്നതാണ്.

മൊബൈലിൽ എടുത്ത പാസ്പോർട്ട് കോപികൾ സമർപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഏതെങ്കിലും സർവീസ് സെൻ്ററുകളിൽ പോയി പാസ്പോർട്ട് സ്കാൻ ചെയ്ത്. ഫസ്റ്റ് പേജും ലാസ്റ്റ് പേജും ഉൾപ്പെടുത്തിയ ഒരു പിഡിഎഫ് ഫയലാക്കി വൃത്തിയോടെ വേണം അപ്‌ലോഡ് ചെയ്യാൻ

പി ഡി എഫ് ഫയൽ ഒരു എംബി സൈസിൽ അധികം ആകാതിരിക്കണം. ആദ്യം പാസ്പോർട്ട് പിഡിഎഫ്, രണ്ടാമത് കേന്ദ്ര സർക്കാരിൻ്റെ രണ്ട് വാക്സിൻ ഡേറ്റും ഉൾപ്പെടുത്തിയ ഒറ്റ സർട്ടിഫിക്കറ്റ്, മൂന്നാമത് ഇഖാമ കോപി എന്നിങ്ങനെയുള്ള രീതിയിൽ അപേക്ഷിച്ചവർക്ക് നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളി ഇമ്യൂൺ ആയിട്ടുണ്ട്.

സൈറ്റിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ പൂർണ്ണമായും അപ്‌ഡേറ്റ് ചെയ്ത ശേഷം അത് പരിശോധന നടത്തിയ ശേഷമായിരിക്കും ആരോഗ്യ മന്ത്രാലയം അപ്രൂവൽ നൽകുക. അപ്രൂവൽ ലഭിക്കുന്നതോടെ ഇത് തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും സഊദിയിലേക്ക് പ്രവേശിക്കുമ്പോൾ ക്വാറന്റൈൻ ഒഴിവാക്കപ്പെടുകയും ചെയ്യും.

അതിന്റെ ഘട്ടങ്ങൾ ഇപ്രകാരമാണ്.

1: https://eservices.moh.gov.sa/CoronaVaccineRegistration എന്ന സൈറ്റിൽ കയറിയ ശേഷമാണു രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്.


2: കണ്ടീഷനുകൾ അംഗീകരിച്ച ശേഷം സഊദി റെസിഡന്റ് സെലെക്റ്റ് ചെയ്യുക.

3: ഇഖാമ നമ്പർ, ഇഖാമ കാലാവധി, കാണിച്ചിരിക്കുന്ന പ്രതേക നമ്പർ എന്നിവ എന്റർ ചെയ്യക.

4: തുടർന്ന് നമ്മുടെ വിവരങ്ങൾ പേജിൽ പ്രത്യക്ഷപ്പെടും. അതിൽ പിന്നീട് മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ എന്റർ ചെയ്യണം.

5: തുടർന്ന് മൊബൈലിലോ കൊടുത്തിരിക്കുന്ന മെയിലിലോ ലഭിക്കുന്ന OTP അടിക്കുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കും.

6: അവിടെ വാക്‌സിനേഷൻ ഇൻഫർമേഷൻ ആണ് എന്റർ ചെയ്യേണ്ടത്. ഇവിടെ വാക്‌സിൻ ആസ്‌ത്രസൈനിക വാക്‌സിനുകൾ സെലെക്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. തുടർന്ന് വാക്‌സിൻ സ്വീകരിച്ച രാജ്യം, ഡോസുകൾ സ്വീകരിച്ച തിയ്യതി എന്നിവ എന്റർ ചെയ്യുക..

7: പിന്നീട് പാസ്സ്‌പോർട്ട് കോപ്പി, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, മറ്റു രേഖകൾ എന്നിവ അറ്റാച്ച് ചെയ്യണം (ഫയലുകൾ 1 എം ബി യിൽ കൂടാൻ പാടില്ല)

8: തുടർന്ന് ഡിക്ലറേഷൻ ഭാഗത്ത് ടിക്ക് കൊടുത്ത് സബ്‌മിറ്റ്റ് ചെയ്യണം.

തുടർന്ന് ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങൾ പരിശോധിച്ച് നമ്മുടെ തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യും. മന്ത്രാലയം സ്വീകരിച്ച ശേഷം അപ്‌ഡേറ്റ് ചെയ്യപ്പെട്ടാൽ വിദേശങ്ങളിൽ നിന്ന് ആസ്‌ത്രസൈനിക (കൊവിഷീൽഡ്‌) എടുത്തവർക്കും നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കപ്പെടും. അഞ്ചു ദിവസത്തിനുള്ളിൽ ഇത് പരിശോധന നടത്തി മറുപടി ലഭ്യമാകുന്നെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എങ്കിലും ചിലപ്പോൾ ദിവസങ്ങൾ എടുത്തേക്കാം.