ജിദ്ദ: മലപ്പുറം ജില്ല കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വ്യവസായ സംരംഭമായ ‘ഗ്രീന ലൈഫ് – ക്രിസ്പ’ ഫാക്ട്ടറിയുടെ തറക്കല്ലിടൽ കർമ്മം ഇന്ന് വൈകുന്നേരം 4 മണിക്ക് മലപ്പുറം ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. കെഎംസിസി മെമ്പർമാരിൽ നിന്നും ഷെയർ സ്വീകരിച്ചു കൊണ്ടാണ് പ്രസ്തുത വ്യവസായ സംരംഭം ആരംഭിക്കുന്നത്.
കാക്കഞ്ചേരിയിലെ കിൻഫ്ര ഫുഡ് പാർക്കിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എം എൽ എ മാരായ പി. കെ കുഞ്ഞാലിക്കുട്ടി, അബ്ദുൽ ഹമീദ് മാസ്റ്റർ, ടി. വി ഇബ്റാഹീം തുടങ്ങിയവർ സംബന്ധിക്കും.
മലപ്പുറം ജില്ല കെഎംസിസിയുടെ അഭിമാന പദ്ധതിയായ പ്രസ്തുത പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് ലോക്ക് ഡൌൺ കാരണം കൂടുതൽ പേർക്ക് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്നും എന്നാൽ സൂം ഓൺലൈൻ വഴി ചടങ്ങ് വീക്ഷിക്കാൻ അവസരം ഉണ്ടാകുമെന്നും മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് പി.എം എ ഗഫൂർ, ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ എന്നിവർ അറിയിച്ചു.