ന്യൂഡല്‍ഹി: ഇന്ത്യയിൽ നിർമ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡ് വാക്സിനുകളിൽ മുൻനിരയിൽ നിൽക്കുന്നുവെന്ന് പഠനം. ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് നടത്തിയ പഠനത്തിലാണ് ശ്രദ്ധേയമായ ഈ കണ്ടെത്തൽ. കൊവിഷീൽഡ് സ്വീകരിച്ചവരിൽ രോഗം വരാനുള്ള സാധ്യത 93 ശതമാനവും മരണസാധ്യത 98 ശതമാനവും കുറയ്ക്കുമെന്ന് പഠനം വ്യക്തമാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
കൊവിഷീല്‍ഡ് സ്വീകരിച്ച 15.95 ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകരെയും കൊവിഡ് മുന്‍നിരപോരാളികളെയും ബന്ധപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവരില്‍ പുതിയ രോഗബാധയ്ക്കുള്ള സാധ്യത 93 ശതമാനം കുറവാണെന്നും മരണ സാധ്യത 98 ശതമാനം കുറവാണെന്നും കണ്ടെത്തി. കൊവിഡ് വാക്‌സിനെ കുറിച്ച് ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വലിയ പഠനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
15.95 ലക്ഷം പേരില്‍ 82 ശതമാനം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഏഴുപേര്‍ മാത്രമാണ് മരിച്ചതെന്നും പഠനം വ്യക്തമാക്കുന്നു. ഓക്സ്ഫോർഡ് ആസ്ട്രസെനക വാക്‌സിന്റെ സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന വാക്സിനാണ് കൊവിഷീൽഡ്. വിവിധ ഗൾഫ് രാജ്യങ്ങളിലെക്കും ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് ഇറക്കുമതി ചെയ്യുന്നുണ്ട്.