ഇന്ധനം നിറച്ച ശേഷം യുവതി കാർ ഓടിച്ചു കയറ്റിയത് ഇന്ധനം നിറക്കുന്ന മെഷീനിൽ, പെട്രോൾ പമ്പിന് തീപ്പിടിച്ചു, വീഡിയോ

0
6862

റിയാദ്: സഊദിയിൽ യുവതി കാറോടിച്ചു കയറിയത് പെട്രോൾ പമ്പിലെ ഇന്ധനം നിറക്കുന്ന മെഷീനിൽ. ഇതേ തുടർന്ന് പെട്രോൾ പമ്പിന് തീപിടിച്ചു. യുവതി ഒടിച്ച ജി എം സി കാർ ആണ് ഇന്ധനം നിറച്ച ശേഷം തൊട്ടടുത്ത ഇന്ധനം നിറക്കുന്ന മെഷീനിൽ ഇടിച്ചു കയറിയത്. ഇതേ തുടർന്ന് പെട്രോൾ പമ്പിന് തീപിടുത്തമുണ്ടാകുകയും പൊട്ടിത്തെറി ഭീഷണി ഉയരുകയും ചെയ്തു.

പെട്രോൾ സ്‌റ്റേഷനിൽ പെട്രോൾ നിറയ്ക്കുന്നതിനായി പാർക്ക് ചെയ്തിരുന്ന കാർ വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. ഇന്ധനം നിറച്ച് ഇടപാടുകൾ നടത്തിയ ശേഷം കാർ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുമ്പോഴാണ് യുവതി ഇടത് ഭാഗത്തേക്ക് ഇടിച്ച് കയറ്റിയത്. ഇന്ധനം നിറക്കുന്ന മെഷീൻ തട്ടിത്തെറിപ്പിച്ച് കാർ നിൽക്കുകയായിരുന്നു. ഇതേ തുടർന്ന് ഇന്ധനം നിറക്കുന്ന മെഷീൻ മറിഞ്ഞു വീഴുകയും തീ പിടിക്കുകയുമായിരുന്നു. സെക്കന്റുകൾക്കുള്ളിൽ സ്ത്രീ കാറിൽ നിന്നിറങ്ങി. മറ്റുള്ളവരുടെ സഹായത്തോടെ ജീവനക്കാർ തന്നെ തീ അണച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വീഡിയോ👇