റിയാദ്: സഊദിയിൽ സ്വദേശി പൗരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. മിശ്അൽ ബിൻ നാസ്വിർ അദോസരി എന്ന സഊദി പൗരനെയാണ് മുഹമ്മദ് ബിൻ മനാഹി അൽ ദോസരി എന്ന സഊദി പൗരനെ വെടിവെച്ച് കൊലപ്പെടുത്തിയതിനു റിയാദിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കം മൂർച്ഛിക്കുകയും ഇതിനിടെ പ്രതി ഇദ്ദേഹത്തിനു നേരെ നിറയൊഴിക്കുകയും മരണപ്പെടുകയുമായിരുന്നു. കേസ് തെളിവ് സഹിതം വെളിപ്പെടുകയും കുറ്റം തെളിഞ്ഞതിനെത്തുടർന്ന് വിചാരണ കോടതി വധ ശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതോടെയാണ് തിങ്കളാഴ്ച വിധി നടപ്പാക്കിയത്.