കൊവിഡിനെതിരെ പ്രത്യേക മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല: സഊദി ആരോഗ്യ മന്ത്രാലയം

0
1588

റിയാദ്: കൊറോണ വൈറസ് ചികിത്സക്കായി ആൻറിവൈറലുകൾ, ഇമ്മ്യൂണോമോഡുലേറ്ററി, സെറം എന്നിവയുൾപ്പെടെ ധാരാളം മരുന്നുകൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും കൊവിഡ് -19 രോഗത്തെ ചികിത്സിക്കാനായി പ്രത്യേക മരുന്നുകളൊന്നുമില്ലെന്ന് സഊദി രോഗപ്രതിരോധ ഹെൽത്ത് അഫയേഴ്‌സ് ആരോഗ്യമന്ത്രി ആരോഗ്യ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുള്ള അൽ അസീരി

കൊറോണ വൈറസിന്റെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനായി ഇദ്ദേഹം മരുന്നുകൾ ശുപാർശ ചെയ്തു. ഹൈപ്പോക്സിയ കേസുകളിൽ ഡെക്സമെതസോൺ, സമാനമായ മരുന്നുകൾ എന്നിവ ഉപയോഗിക്കാനുള്ള സാധ്യതയും, മറ്റ് ലക്ഷണങ്ങൾക്കായി ഇന്റർലൂക്കിൻ -6 എന്നിവ ഉപയോഗിക്കുന്നതിനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും, കൊറോണ വൈറസ് വാക്സിൻ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്സിക്ലോറോക്വിൻ, ഐവർമെക്റ്റിൻ ആന്റി-പരാസിറ്റിക് തുടങ്ങിയ മരുന്നുകളുടെ ഉപയോഗം അദ്ദേഹം ശുപാർശ ചെയ്തില്ല.