ഹവാല ഇടപാട്: സഊദിയിൽ ഇന്ത്യൻ സംഘം അറസ്റ്റിൽ

0
3234

റിയാദ്: ഹവാല ഇടപാട് കേസിൽ ഇന്ത്യൻ സംഘം പോലീസ് പിടിയിൽ. ആറംഗ ഇന്ത്യൻ സംഘമാണ് സഊദി പോലീസ് പിടിയിലായത്. ഇഖാമ നിയമ ലംഘകരിൽ നിന്ന് പണം ശേഖരിച്ച് വിദേശത്തേക്ക് അയക്കുകയാണ് ഇവർ ചെയ്തിരുന്നതെന്നാണ് കണ്ടെത്തൽ. ഇതിനായി സഊദി പൗരന്റെ ഉടമസ്ഥതയിലുള്ള ഇറക്കുമതി സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടു ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇരുപതു മുതൽ മുപ്പതു വരെ വയസ് പ്രായമുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും പ്രതികളുടെ പക്കൽ 34,13,248 റിയാൽ കണ്ടെത്തിയതായും റിയാദ് പോലീസ് വക്താവ് മേജർ ഖാലിദ് അൽകുറൈദിസ് അറിയിച്ചു. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.