ടോക്യോ ഒളിമ്പിക്‌സ്; സഊദിയുടേത് ഏറ്റവും വലിയ സംഘം

0
1422

റിയാദ്: ഇത്തവണത്തെ ഒളിമ്പിക്‌സിൽ സഊദിയിൽ നിന്നും പങ്കെടുക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ഒളിമ്പിക്‌സ് സംഘം. ഒമ്പത് ഇനങ്ങളില്‍ സഊദി അറേബ്യ പങ്കെടുക്കുന്നുണ്ട്. ഇവരിൽ രണ്ട് വനിതകളുള്‍പ്പെടെ 11 കായികതാരങ്ങള്‍ വിവിധ ഇനങ്ങളില്‍ യോഗ്യത നേടിയിട്ടുണ്ട്. കൂടാതെ, 1996 നു ശേഷം ആദ്യമായി ഫുട്‌ബോള്‍ ടീമിലെ ഏഷ്യൻ പ്രതിനിധികളും സഊദി അറേബ്യ ഇടം നേടിയിട്ടുണ്ട്.

ജൂഡോ താരം തഹാനി അല്‍ഖഹ്താനി, ഓട്ടക്കാരി യാസ്മിന്‍ അല്‍ദബ്ബാഗ് എന്നീ യുവതികളാണ് സഊദി വനിതകളെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്. ഇതിനു പുറമെ വെയ്റ്റ്‌ലിഫ്റ്റിംഗ്, തുഴച്ചില്‍, കരാട്ടെ, നീന്തല്‍, ടേബിള്‍ ടെന്നിസ്, ഷൂട്ടിംഗ്, അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍ എന്നീ ഇനങ്ങളിലാണ് സഊദി അറേബ്യയുടെ താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങുക. 2004 ല്‍ ആറിനങ്ങളില്‍ പങ്കെടുത്തതാണ് ഇതുവരെ റെക്കോര്‍ഡ്.