വാക്സിനെടുത്ത വിമാന യാത്രക്ക് പി സി ആർ വേണ്ട എന്നത് ആഭ്യന്തര യാത്രക്കാർക്കെന്ന വിശദീകരണവുമായി എയർ ഇന്ത്യ

0
2717

കോഴിക്കോട്: വാക്സിനെടുത്തവർക്ക് കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ പി സി ആർ ടെസ്റ്റ് വേണ്ടെന്ന അറിയിപ്പിൽ വിശദീകരണവുമായി എയർ ഇന്ത്യ. ആഭ്യന്തര യാത്രക്കാർക്കാണ് ഈ ഇളവെന്ന് എയർ ഇന്ത്യ വിശദീകരിച്ചു. ഏതാനും സംസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാരിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പി സി ആർ ടെസ്റ്റ് ആവശ്യമില്ലെന്ന ട്വീറ്റിനെ തുടർന്ന് ഗൾഫിലെ ഖലീജ് ടൈംസ് അടക്കമുള്ള വിദേശ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

എയർ ഇന്ത്യ ഇപ്പോൾ പുറത്തിറക്കിയ അറിയിപ്പ്

അന്താരാഷ്ട്ര യാത്രക്കാർക്കും ഇത് ബാധകമാണെന്ന തരത്തിൽ വാർത്തകൾ വന്നതോടെയാണ് ഇന്ന് വ്യക്തത വരുത്തി പുതിയ ട്വീറ്റുമായി എയർ ഇന്ത്യ എത്തിയത്. പശ്ചിമ ബംഗാൾ, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയ യാത്രക്കാർക്ക് നെഗറ്റീവ് ആർടി-പിസിആർ പരിശോധന റിപ്പോർട്ട് സമർപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്.

കൊവിഡ് -19 വാക്സിൻ രണ്ട് ഡോസ് ലഭിച്ചതിന്റെ തെളിവ് യാത്രക്കാർ കരുതണമെന്നും ദേശീയ എയർലൈൻ അറിയിച്ചു. പൂർണ്ണമായും വാക്സിനേഷൻ നൽകിയ യാത്രക്കാർ രണ്ട് ഡോസുകൾക്കും സാധുവായ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതുണ്ട്, എയർ ഇന്ത്യ അറിയിച്ചു.

വാക്സിനെടുത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് പിസിആർ ടെസ്റ്റ് വേണ്ട