തബൂക്ക്: സഊദിയിലെ പടിഞ്ഞാറൻ നഗരിയായ തബൂക്കിൽ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു. ഒൻപത് വയസുകാരനാണ് മരണപ്പെട്ടത്. തബൂക് പ്രവിശ്യയിലെ അൽ സർവ് ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. വീടിനു സമീപം കളിയിൽ ഏർപ്പെട്ടിരിക്കെ കുട്ടിയെ പാമ്പ് കൊത്തുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ഇവിടെ എത്തും മുമ്പ് തന്നെ കുട്ടി മരണപ്പെട്ടിരുന്നുവെന്ന് ബന്ധക്കുകൾ പറഞ്ഞു.