ബാഗ്‌ദാദ്: തെക്കൻ ഇറാഖിലെ കൊറോണ വൈറസ് ബാധിച്ചവർക്കായുള്ള ചികിത്സാ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 52 പേർ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ മാരകമായ തീപിടുത്തമാണ്. നസിരിയയുടെ തലസ്ഥാനമായ ദി ഖാർ ഗവർണറേറ്റിലെ ഇമാം അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. “പൊള്ളലേറ്റ് നിരവധി പേര് മരിച്ചു, തിരച്ചിൽ തുടരുകയാണ്,” ഇറാഖിലെ ആരോഗ്യ ഉദ്യോഗസ്ഥൻ ഹെയ്ദർ അൽ സാമിലി പറഞ്ഞു, ഇരകൾ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്ന ആശങ്കയുണ്ട്. 60 രോഗികൾക്ക് ഇടമുള്ള വയ് വാർദിലാണ് തീപടത്തമുണ്ടായത്.
.
സിവിൽ ഡിഫൻസ് ടീമുകൾ ഇമാം അൽ ഹുസൈൻ ഹോസ്പിറ്റലിനുള്ളിൽ തീ കെടുത്താനായുള്ള കഠിന ശ്രമത്തിലാണെന്നു ആഭ്യന്തര മന്ത്രാലയം പറഞ്ഞു. രോഗികളെ ഒഴിപ്പിച്ച ശേഷം തീ പൂർണമായും നിയന്ത്രണത്തിലക്കിയെന്നും റാഖിലെ സിവിൽ ഡിഫൻസിനി ഉദ്ധരിച്ച് ഇറാഖിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
