നിയോം സിറ്റി: ഇറ്റലിയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ യൂറോ കപ്പ് ഫൈനല്‍ മത്സരം ഒരുമിച്ച് വീക്ഷിച്ച് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖും. രാജകൊട്ടാരത്തിൽ വെച്ച് ഇരു നേതാക്കളും തമ്മിൽ ഒരുമിച്ചിരുന്ന് കളി വീക്ഷിക്കുന്നത് അറബ് സോഷ്യൽ മീഡിയകളിൽ വൈറലായി. 2020 ജനുവരി 11 ന് ഒമാന്‍ ഭരണാധികാരിയായി അധികാരമേറ്റ ശേഷം സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനമാണിത്.
ആദ്യ വിദേശ സന്ദര്‍ശനത്തിന് സൗദി അറേബ്യയെ ഒമാന്‍ സുല്‍ത്താന്‍ തെരഞ്ഞെടുത്തതും സര്‍വ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധമാണ് വിളിച്ചോതുന്നത്. സഊദിയിലെത്തിയ സുൽത്താനെ നീല കാർപെട്ടത് വിരിച്ച് ഏറ്റവും രാജകീയമായ നിലയിലാണ് സ്വീകരിച്ചത്. കിരീടാവകാശി തന്നെ സുൽത്താനെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് സഊദി ഭരണാതികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായും കൂടിക്കാഴ്ച നടത്തി ഇരു രാജ്യങ്ങളും ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾ പൂർത്തീകരിച്ചാണ് നിയോമിൽ നിന്ന് വിട വാങ്ങിയത്.