റിയാദ്: രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി കടകളില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കുന്നു. പകരം തുണി സഞ്ചികളോ സമാനമായ പ്രകൃതി അനുകൂല വസ്തുക്കൾ ഉപയോഗിച്ചുള്ള വസ്തുക്കളോ കൊണ്ടുള്ള സഞ്ചികൾ ഏർപ്പെടുത്താനാണ് നീക്കം. പ്ലാസ്റ്റിക് ഉപയോഗം കൊണ്ടുനാം പൊറുതിമുട്ടിയിരിക്കുകയാണെന്നും അതേസമയം, പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായി ഒഴിവാക്കാനുമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ സാഹചര്യത്തിൽ പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കേല്ലെങ്കിലും നിയന്ത്രണം കൊണ്ട് വരണമെന്നാണ് അധികൃതരുടെ തീരുമാനം. രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ വർദ്ധനവ് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് മാലിന്യ സംസ്കരണ വിഭാഗം ഡയറക്ടർ സുൽത്താൻ അൽ ഹാരിസി പറഞ്ഞു.