എസ് ഐ സി ടൂർ രെജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലിപെരുന്നാൾ ദിനത്തിൽ നടത്തപ്പെടുന്ന ചരിത്ര പഠന യാത്രയുടെ രജിസ്‌ട്രേഷൻ ഉദ്ഘാടനം നടന്നു. എസ് ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അബ്ദുല്ലത്തീഫ്‌ വെന്നിയൂരിനെ ചേർത്ത് കൊണ്ട് പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നൗഷാദ് അൻവരി മോളൂർ, ടൂർ വിംഗ് ചെയർമാൻ മുസ്തഫ പട്ടാമ്പി, കൺവീനർ കുഞ്ഞാലി കുറ്റിപ്പുറം ,സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മജീദ് പുകയൂർ തുടങ്ങിയവർ സംബന്ധിച്ചു.

നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ മദായിൻ ശുഐബിലേക്കാണ് എസ് ഐ സി ടൂർ സംഘടിപ്പിക്കുന്നത്. താല്പര്യം ഉള്ളവർ ഉടനെ രജിസ്റ്റർ ചെയ്യണമെന്ന് ടൂർ വിംഗ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.