സഊദിയിലേക്കുള്ള ഫിലിപ്പൈൻസ് എയർലൈൻസ് വീണ്ടും സർവ്വീസുകൾ റദ്ദാക്കി

0
1247

മനില: സഊദി അനുമതി നൽകാത്തതിനെ തുടർന്ന് ഫിലിപ്പൈൻസ് എയർലൈൻസ് വിമാന സർവ്വീസുകൾ റദ്ദാക്കി. സഊദി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫിലിപ്പൈൻ എയർലൈൻസ് ജൂലൈ 9 മുതൽ 13 വരെ റിയാദിലേക്കും ദമാമിലേക്കുമുള്ള സർവ്വീസുകൾ റദ്ദാക്കിയത്. സംഭവം കമ്പനിയുടെ നിയന്ത്രണത്തിന് അതീതമാണെന്നും ഏറ്റവും ഖേദകരവുമാണെന്നും പിലിപ്പൈന്സ് എയർലൈൻസ് പറഞ്ഞു.

കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ലെങ്കിലും സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഫിലിപ്പൈൻ സർക്കാരിന്റെ സഹായം തേടുന്നതായി വിമാന കമ്പനി അറിയിച്ചു. ഈ നിയന്ത്രണങ്ങളിൽ പുനർവിചിന്തനം ചെയ്യാനും റിയാദിലേക്കും ദമാമിലേക്കും വിമാന സർവീസുകൾ നടത്താൻ അനുവദിക്കണമെന്നും സഊദി അധികൃതരോട് അടിയന്തര അഭ്യർത്ഥന നടത്തിയതായും കമോർണി അറിയിച്ചു.

കഴിഞ്ഞ മെയ് 28 ന്, സഊദി അറേബ്യയിലേക്ക് പോകുന്ന നൂറുകണക്കിന് പിലിപൈൻസ് തൊഴിലാളികളെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിൽ കയറാൻ അനുവദിച്ചിരുന്നില്ല. സഊദിയിൽ തൊഴിലാളികൾ എത്തുമ്പോൾ നിർബന്ധിത ക്വാറന്റൈൻ അടക്കമുള്ള കാര്യങ്ങളിൽ തൊഴിലാളികൾ ചില വഹിക്കില്ലെന്നും അതിൽ തീരുമാനം കൈക്കൊള്ളാം സഊദി അറേബ്യ തയ്യാറാകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഫിലിപ്പൈൻസ് അധികൃതർ വിമാന സർവ്വീസുകൾ റദ്ദാക്കിയിരുന്നത്. തുടർന്ന്, ദിവസങ്ങൾക്കുള്ളിൽ തന്നെ സഊദി പ്രശ്‌നത്തിൽ ഇടപെടുകയും പിലിപ്പൈന്സ് ഉന്നയിച്ച വിഷയങ്ങളിൽ അനുകൂല തീരുമാനം കൈകൊള്ളുകയുമായിരുന്നു.