ജൂലൈ പതിനഞ്ചു മുതൽ മാലിദ്വീപിലേക്ക് ഇന്ത്യക്കാർക്ക് യാത്രയാകാം, സഊദി പ്രവാസികൾക്ക് ആശ്വാസമാകും

0
5444

കോഴിക്കോട്: ഇന്ത്യ ഉൾപ്പെടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് ദ്വീപ് രാഷ്ട്രമായ മാലിദ്വീപ് അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറക്കുന്നതോടെ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാനാകും. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യത്തിൽ അവ്യക്തത നില നിന്നിരുന്നെങ്കിലും മാലിദ്വീപ് ഇന്ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഇന്ത്യയുൾപ്പടെ നേരത്തെ വിലക്കുള്ള രാജ്യക്കാർക്ക് ഇവിടേക്ക് എത്തിച്ചേരാനാകും.

യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് മാലദ്വീപ് സർക്കാർ ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളുടെ ഭാഗമായി, മാലിദ്വീപിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളും 2021 ജൂലൈ 15 മുതൽ അന്താരാഷ്ട്ര യാത്രയ്ക്കായി തുറ പ്രവർത്തിക്കുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. Air transport circular AT 14/2021 issue 18, issued on 08th July 2021: Precautionary Measures against Novel Cornavirus (Covid-19) കൊവിഡ് -19 വ്യാപിക്കുന്നതിനെതിരെ മുൻകരുതൽ നടപടികളോടെയായിരിക്കും അതിർത്തികൾ തുറക്കുന്നതെന്നും യഥാസമയം അവലോകനം ചെയ്യുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. അതേസമയം ഇന്ത്യയുൾപ്പെടെ സൗത്ത് ഏഷ്യൻ രാജ്യക്കാർക്ക് മാലിദ്വീപിലെ ജനവാസ മേഖലകളിൽ താമസം അനുവദിക്കുകയില്ല. ടൂറിസ്റ്റ് റിസോർട്ടുകളിൽ ആയിരിക്കും അനുവദിക്കുക.

സർവ്വീസുകൾ പ്രഖ്യാപിച്ച് വിമാന കമ്പനികൾ രംഗത്ത് വന്നതോടെ സഊദി യാത്രക്കാർക്ക് പാക്കേജുകൾ പ്രഖ്യാപിച്ച് ട്രാവൽസുകളും രംഗത്തെത്തി. ദ്വീപ് രാഷ്ട്രത്തിലെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നുവെന്നതിനാൽ രാജ്യത്തുടനീളമുള്ള നിരവധി റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും അവരുടെ ബിസിനസ്സിനായി അന്താരാഷ്ട്ര യാത്രക്കാരെ വീണ്ടും ആശ്രയിക്കുന്നത് ആശ്വാസമായി മാറുന്നതാണ് തീരുമാനം.

ജൂലൈ 15 മുതൽ ദില്ലി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് മാലി ദ്വീപിലേക്ക് വിമാന കമ്പനികൾ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നഗരങ്ങളിൽ നിന്ന് ഗോ ഫസ്റ്റ് വ്യാഴം, ഞായർ തിയ്യതികളിലായി ആഴ്ചയിൽ രണ്ടുതവണയും ആഗസ്റ്റ് നാല് മുതൽ ബുധൻ, ശനി ദിവസങ്ങളിലും സെപ്റ്റംബർ 3 മുതൽ ദിനം പ്രതിയുള്ള സർവ്വീസുകളുമാണ് പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പ്രകാരം, വിമാനം രാവിലെ 09.50 ന് ദില്ലിയിൽ നിന്ന് പുറപ്പെടും, 13.20 ന് മാലിദ്വീപിൽ എത്തും. ഇവിടെ നിന്ന് ഉച്ചക്ക് 2.35 ന് തിരിച്ച് പുറപ്പെട്ട് രാത്രി 7.05 ഓടെ ദില്ലിയിൽ തിരിച്ചെത്തും. മുംബൈയിൽ നിന്ന് ഉച്ചയ്ക്ക് 12.05 നും ബാംഗളുരുവിൽ നിന്ന് ഉച്ചക്ക് 1.05 നും വിമാനങ്ങൾ മാലിദ്വീപിൽ ഇറങ്ങും.

“മാലിദ്വീപിലേക്ക് സർവീസുകൾ പ്രഖ്യാപിച്ച് വിമാന കമ്പനികൾ, സഊദി യാത്രക്കാർക്ക് പാക്കേജുകൾ പ്രഖ്യാപിച്ച് ട്രാവൽസുകളും