ദുബൈ തുറമുഖത്ത് കപ്പലിൽ സ്ഫോടനവും പിന്നാലെ വൻ തീപിടുത്തവും, വീഡിയോ

0
1957

ദുബൈ: ദുബൈയിലെ ജബൽ അലി തുറമുഖത്ത് കപ്പലിൽ വൻ തീപിടുത്തം. കണ്ടെയ്നറിൽ ഉണ്ടായ വസ്തുക്കളിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടവും പിന്നാലെ തീപിടുത്തവും ഉണ്ടാകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കപ്പലിലെ തീപിടുത്തം ഉണ്ടാകുന്ന വസ്തുക്കൾ മൂലമാണ് അപകടം ഉണ്ടായതെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ മോനാ അൽ മാരി അൽ അറേബ്യയോട് പറഞ്ഞു. യു‌എഇയും ദുബൈയും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളും രാജ്യങ്ങളുമാണെന്നും എല്ലാം സുരക്ഷിതമാണെന്നും ഗവണ്മെന്റ് അധികൃതർ അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

ബുധനാഴ്ച അർദ്ധരാത്രിയാണ് ജബൽ അലി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിനുള്ളിലെ കണ്ടെയ്നറിൽ തീ പടർന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ട്രാൻസ്‌ഷിപ്പ്മെന്റ് കേന്ദ്രമായ ദുബൈയിലെ ജബൽ അലി തുറമുഖത്ത് കപ്പലിൽ ഉണ്ടായ സ്‌ഫോടനത്തെത്തുടർന്നുണ്ടായ തീ മണിക്കൂറുകൾക്ക് ശേഷമാണ് നിയന്ത്രണവിധേയമാക്കിയത്. കപ്പലിൽ 30 കണ്ടെയ്‌നറുകൾ ആയിരുന്നു ഉണ്ടായിരുന്നത്. കപ്പൽ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.

വീഡിയോ