ഇന്ത്യയിൽ വ്യാജ കൊവിഡ് വാക്സിനും സർട്ടിഫിക്കറ്റും, റിപ്പോർട്ട് ചെയ്ത് ആഗോള മാധ്യമങ്ങൾ, അറബ് മാധ്യമങ്ങളിലും പ്രാധ്യാന്യത്തോടെ വാർത്ത

ഇന്ത്യയിലെ വാക്സിൻ സർട്ടിഫിക്കറ്റ് വിദേശ രാജ്യങ്ങൾ തള്ളുന്നതിനിടെയാണ് പുതിയ വാർത്ത

0
5006

ദുബൈ: ഇന്ത്യയിൽ വ്യാജ കൊറോണ വൈറസ് വാക്സിനുകൾ വിൽക്കുന്ന വ്യാപകമായ അഴിമതിയെന്ന് ആഗോള മാധ്യമങ്ങൾ തെളിവ് സഹിതം റിപ്പോർട്ട്‌ ചെയ്‌തത്‌ ഇന്ത്യക്ക് നാണക്കേട്. ആയിരക്കണക്കിന് ആളുകൾ ഇരയായതായും ഇതിൽ പങ്കെടുത്തതിന് അറസ്റ്റിലായവരിൽ ഡോക്ടർമാരും മെഡിക്കൽ ജോലിക്കാരും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ പടിഞ്ഞാറൻ നഗരമായ മഹാരാഷ്ട്ര സംസ്ഥാനത്തെ ഫിനാൻഷ്യൽ ഹബ് മുംബൈയിലും സമീപങ്ങളിലുമാണ് 12 വ്യാജ വാക്സിനേഷൻ കേന്ദ്രങ്ങൾ നടന്നതായി കണ്ടെത്തിയത്. ഉപ്പുവെള്ളം ഉപയോഗിക്കുകയും കുത്തിവയ്ക്കുകയുമായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇവിടെ നടത്തിയ എല്ലാ വ്യാജ വാക്സിനേഷൻ കാംപും ഇത് പോലെ ആണത്രേ.

2500 പേർക്ക് വ്യാജ ഷോട്ടുകൾ നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 28,000 ഡോളർ വരെ സംഘാടകർ അവരുടെ ഇരകളിൽ നിന്ന് ഫീസ് ഈടാക്കിയെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കി. ഇതിന് പിന്നിൽ പ്രവർത്തിച്ചു ഡോക്ടർമാരെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വിശാൽ താക്കൂർ പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റുകൾ, കുപ്പികൾ, സിറിഞ്ചുകൾ എന്നിവ നിർമ്മിക്കുന്ന ആശുപത്രി കേന്ദ്രീകരിച്ചാണ് നടന്നിരുന്നത്.

സൗദി ഗസറ്റ് റിപ്പോർട്ട്

വഞ്ചന, കുറ്റകരമായ നരഹത്യക്ക് ശ്രമം, ക്രിമിനൽ ഗൂഡാലോചന, മറ്റ് കുറ്റങ്ങൾ എന്നിവ ചാർത്തി ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതിയിൽ ഉൾപ്പെട്ട മറ്റ് ആളുകളെ പോലീസ് അന്വേഷിക്കുന്നത് തുടരുന്നതിനാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് താക്കൂർ പറഞ്ഞു. മെയ് അവസാനത്തിനും ജൂൺ തുടക്കത്തിനും ഇടയിലാണ് വ്യാജ വാക്സിനേഷൻ നടന്നതെന്ന് സിഎൻഎൻ അഫിലിയേറ്റ് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അഴിമതിയിൽ ഇരയായവരിൽ ചിലർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായി സംശയം തോന്നിയതിനെത്തുടർന്ന് അധികൃതർ അന്വേഷണം ആരംഭിച്ചു. വ്യാജ കുത്തിവെപ്പ് നടന്നത് ഒരു ഹൗസിങ് സൊസൈറ്റിയിലാണ്. എന്നാൽ “ഞങ്ങളുടെ അംഗങ്ങൾക്കൊന്നും രോഗലക്ഷണങ്ങളൊന്നും ഉണ്ടായില്ല, മാത്രമല്ല ഞങ്ങൾക്ക് പണം നൽകേണ്ടിയും വന്നു,” സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.  “ആ സമയത്ത്, ഞങ്ങൾ അതിനെ സംശയിച്ചുവെന്നും ആളുകൾ വെളിപ്പെടുത്തി.

സംഭവം ആഗോള വാർത്ത ആയതോടെ ഇത് ഇന്ത്യയെ ബാധിക്കുമെന്നത് ഉറപ്പാണ്. ഇന്ത്യയിൽ വൈറസ് വ്യാപനം തടയുന്നതിനും വ്യാപമാക്കാതിരിക്കുന്നതിനും കാര്യമായ നടപടികൾ ഇല്ലെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് നാണക്കേടായി പുതിയ വാർത്ത. ഗൾഫ് പ്രവാസികൾക്കടക്കം ഇത് ബാധിക്കും. നിലവിൽ നൽകുന്ന വാക്സിനെഷനും സർട്ടിഫിക്കറ്റും സംശയത്തിന്റെ നിഴലിൽ മാത്രമേ മറ്റു ലോക രാജ്യങ്ങൾ ഇനി നോക്കി കാണൂ. നിലവിലെ അവസ്ഥയിൽ തന്നെ ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റിൽ അറ്റസ്റ്റേഷൻ വേണമെന്നതടക്കമുള്ള മറുപടികളാണ് സഊദി ആരോഗ്യ മന്ത്രാലയം അടക്കം നൽകുന്നത്. അതിനിടയിലാണ് ഇത്തരം റിപ്പോർട്ടുകളും.