സഊദി-ഇന്ത്യ എയർ ബബ്ൾ കരാർ, വ്യാജ വാർത്ത പ്രരിക്കുന്നു

0
3810

റിയാദ്: ഇന്ത്യൻ പ്രവാസികൾ ഉറ്റു നോക്കുന്ന സഊദിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിക്കുന്നു. ഇന്ത്യയും സഊദിയും തമ്മിൽ എയർ ബബ്ൾ കരാറിൽ ഏർപ്പെട്ടെന്നും കേന്ദ്ര മന്ത്രിയുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സർവ്വീസ് പുനരാരംഭിക്കുന്നതെന്നുമടങ്ങുന്ന സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതോടൊപ്പം, വിശദ വിവരങ്ങൾ ഗാക്ക അറിയിക്കുമെന്നും ചേർത്തിട്ടുണ്ട്.

എന്നാൽ, ഏറെ ഗൗരവമുള്ള വിഷയയത്തിൽ ഇത് വരെ ഔദ്യോഗിക പ്രഖ്യാപനങ്ങളോ സൂചനകളോ ഇത് വരെ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. റിയാദിലെ ഇന്ത്യൻ എംബസിയും ഇത് സംബന്ധിച്ച് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല. പ്രവാസികളുടെ മാനസികാവസ്ഥ മുതലെടുക്കാൻ ആരോ മെനഞ്ഞുണ്ടാക്കിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ ആണെന്ന് ഉറപ്പ് വരുത്തിയായിരിക്കണം വാർത്തകൾ ഷെയർ ചെയ്യേണ്ടത്.