ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാളിനോടാനുബന്ധിച്ചു പ്രവാസികൾക്കായി ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നിരവധി ചരിത്ര സംഭവങ്ങൾ ഉറങ്ങിക്കിടക്കുന്ന മദ് യൻ ശുഐബിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ശുഐബ്, മൂസ, ഹാറൂൻ എന്നീ മുൻ കാല പ്രവാചകന്മാരുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ പ്രദേശങ്ങളിലൂടെയുള്ള യാത്ര പ്രവാസികൾക്ക് ഒട്ടേറെ പുതിയ അറിവുകൾ നേടാനും പഴയ ചരിത്ര സംഭവങ്ങൾ അയവിറക്കാനും ഏറെ സഹായകരമാവും. ഇതോടൊപ്പം പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കലാ പരിപാടികൾ, ക്വിസ് മത്സരം തുടങ്ങിയവയും ഉണ്ടായിരിക്കും. ഫാമിലിക്കും സൗകര്യം ഉണ്ട്.
ബലി പെരുന്നാൾ ദിനത്തിൽ ചുരുങ്ങിയ ചെലവിൽ എസ് ഐ സി നടത്തുന്ന ടൂർ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടനെ രജിസ്റ്റർ ചെയ്യണമെന്ന് ടൂർ വിംഗ് ചെയർമാൻ മുസ്തഫ പട്ടാമ്പി, കൺവീനർ കുഞ്ഞാലി കുറ്റിപ്പുറം, കോഓർഡിനേറ്റർ അക്ബറലി മോങ്ങം എന്നിവർ അഭ്യർത്ഥിച്ചു.
ബുക്കിങ്ങിന് ബന്ധപ്പെടാവുന്ന മൊബൈൽ നമ്പറുകൾ : 0551643318, 0536893900, 0564107105
ഇതിന് പുറമെ ജിദ്ദയിൽ നിന്നും ബലി പെരുന്നാൾ ദിനത്തിൽ മദീനയിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള മദീന സിയാറയും എസ് ഐ സി സംഘടിപ്പിക്കുന്നുണ്ട്.