റിയാദ് എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട

0
1489

റിയാദ്: സഊദി തലസ്ഥാന നഗരിയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിദേശത്തു നിന്ന് കടത്താൻ ശ്രമിച്ച 1.7 കിലോയിലേറെ വരുന്ന കൊക്കൈൻ ആണ് വിമാനത്താവളത്തിലെ സകാത്, ടാക്സ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.

രാജ്യത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്ത ഒരു പാർസലിൽ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച നിലയിൽ വൻ കൊക്കെയിൻ ശേഖരം കണ്ടെത്തിയത്. ബാഗിന്റെ അടിഭാഗത്തുണ്ടാക്കിയ രഹസ്യ അറയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.