കുവൈതിൽ ഇന്ന് അനുഭവപ്പെട്ടത് ഏറ്റവും ഉയർന്ന ചൂട്

0
1211

കുവൈത് സിറ്റി:  ഇന്ന് കുവൈതിൽ അനുഭവപ്പെട്ടത് ഏറ്റവും ഉയർന്ന ചൂട്. 24 മണിക്കൂറിനുള്ളിൽ മൂന്ന് കുവൈറ്റ് നഗരങ്ങളിലാണ് റെക്കോർഡ് താപനില അനുഭവപ്പെട്ടത്. 53.5 ഡിഗ്രി താപനില അനുഭവപ്പെട്ട ജഹ്‌റ ഗവർണറേറ്റ് ആണ് ഏറ്റവും മുന്നിൽ. മുത്രിബെ നഗരത്തിൽ 52.8 ഡിഗ്രിയും അൽ സബ്രിയയിൽ 52 ഡിഗ്രിയും രേഖപ്പെടുത്തി.

രണ്ട് ഇറാഖ് നഗരങ്ങളിലും ഉയർന്ന ചൂടാണ് ഇന്ന് അനുഭവപ്പെട്ടത്. ഉയർന്ന താപനില അനുഭവപ്പെടുന്നതിൽ കുവൈത്തും ഇറാഖി നഗരങ്ങളും ഒപ്പത്തിനൊപ്പമാണ്. ഇത് സാധാരണ പ്രതിഭാസമാണെന്ന് ഗവേഷകർ പറഞ്ഞു.