ഇന്ത്യ-സഊദി വിമാന സർവ്വീസ്; സഊദി വിദേശ കാര്യ മന്ത്രിയുമായി ചർച്ച ചെയ്തതായി ഇന്ത്യ

0
6455

ഇറ്റലി: ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സഊദി വിദേശ കാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച നടത്തിയതായി ഇന്ത്യൻ വിദേശ കാര്യ മന്ത്രിയുടെ ട്വീറ്റ്. സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിദേശ കാര്യ മന്ത്രി ഡോ: എസ് ജയശങ്കർ നേരത്തെ വിമാന സർവ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണർത്തിയതിയതായി അറിയിച്ചത്.

ഇറ്റലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി വിവിവിധ വിദേശ കാര്യ മന്ത്രിമാരുമായി ജയശങ്കർ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് വിദേശ കാര്യ മന്ത്രി ഡോ.എസ് ജയശങ്കർ സഊദി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയത്.

എന്നാൽ, ചർച്ചകൾ ഏറെ കേട്ട സഊദി പ്രവാസികൾ ഈ ചർച്ചയും കാര്യമായി എടുക്കുന്നില്ലെന്നാണ് പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. ഒന്നര വർഷമായി അനുഭവിക്കുന്ന യാത്രാ ദുരിതം കാണാനോ എന്തെങ്കിലും ചെയ്യാനോ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന ആക്ഷേപം നില നിൽക്കുന്നതിനിടെയാണ് ഇറ്റലിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം വിദേശ കാര്യ മന്ത്രി ഉയർത്തിയതെന്ന് പ്രവാസികൾ ചോദിക്കുന്നു.