സഊദിയിൽ 7,000 വർഷം പഴക്കമുള്ള തലയോട്ടി, മൃഗ അസ്ഥികൂടങ്ങൾ അടങ്ങിയ ഗുഹ കണ്ടെത്തി

ഉമ്മു ജിർസൻ ഗുഹയിലാണ് സഊദി ഹെറിറ്റേജ് കമ്മീഷൻ ഇവ കണ്ടെത്തിയത്

0
2576

റിയാദ്: സഊദിയിൽ ഏഴായിരം വർഷം പഴക്കമുള്ള മനുഷ്യരുടെ തലയോട്ടികൾ, മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ അടക്കമുള്ളവ ഉൾപ്പെട്ട പുരാതന ഗുഹ കണ്ടെത്തിയതായി സഊദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു. സഊദി ജിയോളജിക്കൽ സർവേ, കിംഗ് സഊദ് യൂണിവേഴ്സിറ്റി, ജർമ്മൻ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ച് സഊദി ഹെറിറ്റേജ് കമ്മീഷനു കീഴിലെ പുരാവസ്തു ഗവേഷകരും പാലിയന്റോളജിസ്റ്റുകളും ഹറാത്ത് ഖൈബർ ലാവ പ്രദേശത്തെ ഉമ്മ ജിർസാൻ ഗുഹയിൽ നടത്തിയ ഗവേഷണത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

കഴുതപ്പുലി, കുതിര, കാട്ടു കഴുത, വളർത്തുമൃഗങ്ങൾ, ഒട്ടകം, മലയാട്, ആട്, കന്നുകാലികൾ എന്നീ മൃഗങ്ങളുടെ അസ്ഥികൂടങ്ങൾ അടക്കമുള്ളവയാണ് ഇവിടെ കണ്ടെത്തിയത്. മൃഗങ്ങളുടെ അസ്ഥികൾക്ക് പുറമേ, മനുഷ്യരുടെ തലയോട്ടികളും കണ്ടെത്തിയിട്ടുണ്ട്, ചരിത്രാതീതകാലത്തെ അടുത്തുള്ള ശവക്കുഴികളിൽ നിന്ന് മാറ്റപ്പെട്ടതാകാം ഇവയെന്ന നിഗമനത്തിലാണ് ഗവേഷക സംഘം. ഇവിടെ കണ്ടെത്തിയ അസ്ഥികൾ‌ ഡി‌എൻ‌എയ്‌ക്കായി പരിശോധനക്കായി മാറ്റിയിരിക്കുകയാണ്. അറേബ്യൻ‌ ഉപദ്വീപിലെ പാസ്റ്ററലിസത്തിൻറെയും മൃഗങ്ങളെ വളർത്തുന്നതിന്റെയും ചരിത്രം പരിശോധിക്കുന്നതിനുള്ള പഠനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

7,000 വർഷത്തിലേറെയുള്ള റേഡിയോകാർബൺ പുരാവസ്തു, പാലിയന്റോളജിക്കൽ നിക്ഷേപങ്ങളാണ് ഉമ്മ ജിർസന്റെ ലാവ ട്യൂബ് ഗുഹയിൽ കണ്ടെത്തിയത്. ഗുഹയിൽ കാലക്രമേണ പതിനായിരക്കണക്കിന് ജീവികളുടെ അസ്ഥികൂടങ്ങൾ അടിഞ്ഞു കൂടിയതും അവശിഷങ്ങൾ ഇപ്പോഴും നില നിൽക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അറേബ്യൻ ഉപദ്വീപിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മുതൽ മനുഷ്യരുടെ വാസസ്ഥലമായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന നിരവധി കണ്ടെത്തലുകൾ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ കണ്ടെത്തൽ, കൂടാതെ വർഷങ്ങളായി നിരവധി വളർത്തു മൃഗങ്ങളും വന്യമൃഗങ്ങളും ഇവിടെ താമസിക്കുകയും ചെയ്യുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

സഊദി പുരാതന വസ്തുക്കളും ദേശീയ പൈതൃകവും ഖനനം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കമ്മീഷന്റെ ശ്രമങ്ങൾളുടെ ഭാഗമായാണ് പുതിയ പഠനങ്ങലും ഗവേഷണങ്ങളും നടക്കുന്നത്. അത്യപൂർവ്വ കണ്ടെത്തൽ ആർക്കിയോളജിക്കൽ ആൻഡ് ആന്ത്രോപോളജിക്കൽ സയൻസസ് എന്ന അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിക്കും.