യു എ ഇ യിലേക്ക് ജൂലൈ 21 വരെ ഇന്ത്യയിൽ നിന്ന് വിലക്കെന്ന് ഇത്തിഹാദ് എയറും

0
2304

ദുബൈ: ഇന്ത്യയിൽ നിന്നുള്ള വിമാന വിലക്കുമായി വിവിധ വാർത്തകൾ പുറത്ത് വിവരുന്നതിനിടെ ജൂലായ്‌ 21 വരെ വിലക്ക് ഉണ്ടെന്ന് വ്യക്തമാക്കി ഇത്തിഹാദ് എയർ. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇത്തിഹാദ് ഇക്കാര്യം ഇന്ന് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് സംബന്ധിച്ച അവ്യക്തത നില നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇത്തിഹാദ് എയറിന്റെ ജൂലായ്‌ 21 വരെ വിലക്കെന്നുള്ള സ്ഥിരീകരണം.

ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ജൂലൈ 21 വരെ വിലക്കുള്ളതായും ഇത് സംബന്ധിച്ച ഞങ്ങളുടെ വെബ്‌സൈറ്റ് ഉടൻ അപ്‌ഡേറ്റ് ചെയ്യുമെന്നുമായിരുന്നു ഇത്തിഹാദ് എയർ യാത്രക്കാരന് മറുപടി നൽകിയത്.

ഏതാനും നിമിഷം മുമ്പ് യാത്രാ നിരോധന വിപുലീകരണത്തെക്കുറിച്ച് പുതിയ വിവരം ലഭിച്ചുവെന്നും ഇത് അനുസരിച്ച് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ജൂലൈ 21 വരെ വിലക്കുണ്ടെന്നും ഇത്തിഹാദ് ട്വിറ്ററിൽ നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.