യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചു

മരണം കൂടുതൽ വാക്സിൻ സ്വീകരിക്കാത്തവരിൽ

0
1998

അബുദാബി: യുഎഇയിൽ കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കിയത്. വകഭേദങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടെത്തിയത് ബീറ്റ വകഭേദമാണ്.

രാജ്യത്തെ പുതിയ കൊവിഡ് രോഗികളിൽ 39.2 ശതമാനം പേരിലാണ് ബീറ്റ വകഭേദം സ്ഥിരീകരിച്ചത്. 33.9 ശതമാനംപേരിൽ ഡെൽറ്റയും 11.3 ശതമാനം പേരിൽ ആൽഫ വകഭേദവുമാണ് സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ: ഫരീദ അൽ ഹുസനി പറഞ്ഞു,

അതേസമയം, കൊവിഡ്19 പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കാത്തവർ രാജ്യത്തിന് പുറത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പുതിയ കൊവിഡ് രോഗികളിൽ 84 ശതമാനവും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നരിൽ 89 ശതമാനവും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 92 ശതമാനവും വാക്സീൻ സ്വീകരിക്കാത്തവരാണെന്ന് അതോറിറ്റി വ്യക്തമാക്കി.

കൊവിഡ് കാരണമുണ്ടാകുന്ന ആകെ മരണങ്ങളിൽ 94 ശതമാനവും വാക്സീൻ സ്വീകരിക്കാത്തവരാണെന്നും വാക്സീൻ സ്വീകരിക്കുന്നതിന്റെ ആവശ്യകത വ്യക്തമാക്കി ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തെ ആകെ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേരും ഇതിനകം വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here