റിയാദിൽ വാഹനാപകടത്തിൽ പ്രവാസി മരണപ്പെട്ടു, നാളെ നാട്ടിൽ പോകാനൊരിക്കെയാണ് ദുരന്തം

0
7804

റിയാദ്: റിയാദിൽ വാഹനാപകടത്തിൽ ഇന്ത്യൻ പ്രവാസി മരണപ്പെട്ടു. അൽഖർജ് റോഡിൽ ന്യൂ സനയ്യക്കടുത്ത് നടന്ന വാഹനാപകടത്തിൽ അൽ ഫനാർ കമ്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് ഹൈദരബാദ് ഗുണ്ട്പാലിസ്വദേശി ജലീൽ മുഹമ്മദ് (36) ആണ് മരണപ്പെട്ടത്. നാട്ടിലുള്ള പിതാവിന് അസുഖമായതിനെ തുടർന്ന് അടിയന്തിരമായി കമ്പനിയിൽ പറഞ്ഞു ഞായറാഴ്ച
നാട്ടിൽ പോകാൻ പിസിആ ടെസ്റ്റും ടിക്കറ്റും എടുത്ത് ബത്തയിൽ നിന്ന് വരുന്ന വഴിയാണ് അപകടം.

വ്യാഴാച്ച രാത്രി ബത്തയിൽ പോയി ടിക്കറ്റും പിസിആർ ടെസ്റ്റും എടുത്ത് റൂമിലേക്ക് പോകുന്നിടെ റൂമിലേക്ക് വരുന്നു എന്ന് റൂമിലുള്ളവരെ വിളിച്ചറിയിച്ചിരുന്നു. വെള്ളിയാഴ്ച ആയിട്ടും റൂമിൽ എത്താത്തതിനെ തുടർന്ന് കമ്പനി പ്രതിനിധി ഹാരിസ് കുറുവ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിനെ അറിയിക്കുകയും ചെയർമാൻ റഫീഖ് പുല്ലൂർ നടത്തിയ തിരച്ചിലിനൊടുവിൽ ശുമൈസി ഹോസ്പിറ്റലിൽ മയ്യത്ത് കണ്ടെത്തുകയുമായിരുന്നു. പിതാവ്: ജീലാനി, മാതാവ്: റഹിമ ബീഗം, ഭാര്യ: ഫർസാന.

LEAVE A REPLY

Please enter your comment!
Please enter your name here