ഹാജിമാർ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണം, ഹാജിമാരെ തിരഞ്ഞെടുക്കുന്നത് ആരോഗ്യം, പ്രായം എന്നിവ കണക്കിലെടുത്ത്

0
1248

റിയാദ്: ഈ വർഷത്തെ ഹജ്ജിന് പെർമിഷൻ നൽകുക രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. നിബന്ധനകൾ പാലിച്ചവർക്ക് ഇന്നലെ വൈകുന്നേരം മുതൽ തന്നെ മൊബൈൽ സന്ദേശംങ്ങൾ അയച്ചു തുടങ്ങിയതായും ഡോ: അബ്ദുൽ ഫത്താഹ് അൽ മുശാത് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

ഹജ്ജിന് അപേക്ഷിച്ചവരെ ആരോഗ്യ സ്ഥിതി, പ്രായപരിധി അനുസരിച്ചാണ് തിരഞ്ഞെടുത്തത്. ഇന്നലെ വൈകുന്നേരം മുതൽ 50 വയസ് കഴിഞ്ഞവർ ഉൾപ്പെടെ ഹജ്ജിന് അർഹരായവർക്ക് മൊബൈൽ സന്ദേശങ്ങൾ നൽകിതുടങ്ങിയിട്ടുണ്ട്. കൂടാതെ അപേക്ഷിച്ചവരുടെ പ്രായത്തിനനുസരിച്ച് തൊട്ടു താഴെയുള്ള പ്രായം എന്ന ക്രമത്തിൽ ഇത് തുടരും. അവസരത്തിനനുസരിച്ച് വരും ദിവസങ്ങളിൽ, സന്ദേശങ്ങൾ അവർക്കും നൽകും. മറ്റ് പ്രായക്കാർക്കുള്ള സംവിധാനം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രഖ്യാപിക്കും.

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഹജ്ജ് പെർമിറ്റ് നൽകുന്നത്. രണ്ട് ഡോസ് പൂർത്തിയാകാത്തവരോട് തൊട്ടടുത്ത കൊറോണ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ട് സന്ദർശിക്കാൻ സന്ദേശം നൽകും. ഹജ്ജിന് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാണ്. പെർമിറ്റ് റദ്ദാക്കാൻ മന്ത്രാലയ നടപടികൾ പാലിക്കണം. അല്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും. ആരെങ്കിലും റദ്ദ് ചെയ്‌താൽ മറ്റുള്ളവർക്ക് അവസരം നൽകും.

“അബ്ഷിർ” സംവിധാനവുമായി ഹജ്ജ്, ഉംറ മന്ത്രാലയം ലിങ്ക് ചെയ്തിട്ടുണ്ട്. പെർമിറ്റ് അതിൽ പ്രത്യക്ഷപ്പെടും, കൂടാതെ “തവക്കൽന” ആപ്ലിക്കേഷനിലും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക

https://chat.whatsapp.com/Ct6dOJkNF2jAKzFMVBXcBr

LEAVE A REPLY

Please enter your comment!
Please enter your name here