റിയാദ്: സഊദി എഞ്ചിനീയറിങ് കൗൺസിൽ പുതുക്കാൻ കഴിയാത്തവർക്ക് താത്കാലികാശ്വാസം. ഇന്ന് മുതൽ ഇത്തരക്കാർക്ക് ഒരു വർഷത്തേക്ക് കൂടി പുതുക്കാനുള്ള സൗകര്യമാണ് നൽകിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് ഇഖാമ പുതുക്കാൻ സാധിക്കാതിരുന്നവരടക്കം നിരവധി പ്രവാസികൾ ഇപ്പോൾ പുതുക്കി കഴിഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ലാത്തത് മൂലം ടെക്നിക്കൽ പ്രൊഫഷൻകാർക്ക് പുതുക്കാമെന്ന് ഔദ്യോഗികമായി കൗൺസിൽ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ന് മുതൽ നിരവധി പേർ ഇത്തരത്തിൽ പുതുക്കിയതായി പങ്ക് വെച്ചു.
സാധാരണ രീതിയിൽ സഊദിയിൽ ‘ഫന്നി’ ഇഖാമായുള്ളവർക്ക് സർട്ടിഫിക്കറ്റ് വെച്ച് രജിസ്റ്റർ ചെയ്യൽ നിര്ബന്ധമാണ്. അതില്ലാത്തവർക്ക് താത്കാലിക മെമ്പർഷിപ്പ് മാത്രമാണ് നൽകുന്നത്. അതിന്റെ കാലവധി കഴിയും മുമ്പ് ഇഖാമ പ്രൊഫഷൻ മാറുകയോ ഒറിജിനൽ സട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് വെരിഫിക്കേഷൻ പൂർത്തിയാക്കുകയോ വേണം.
എന്നാൽ, ഇഖാമ പ്രൊഫഷന് സമാനമായ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാൽ മലയാളികൾ അടക്കം നിരവധി പേർ കൗൺസിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ ദുരിതത്തിലായിരുന്നു. കൗൺസിൽ രജിസ്ട്രേഷൻ ഇഖാമയുമായി ലിങ്ക് ചെയ്തതിനാൽ എഞ്ചിനീയറിങ്, ടെക്നീഷൻ പ്രൊഫഷൻകാർക്ക് കൗൺസിൽ കാലാവധി ഇല്ലാതെ ഇഖാമ പുതുക്കാൻ സാധിക്കില്ല.
ഈ ഘട്ടത്തിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. ഇളവ് ലഭിക്കുന്നവർക്ക് ഇപ്പോൾ പുതുക്കാനുള്ള ഐക്കൺ ഉപയോഗിച്ച് പുതുക്കാനുള്ള അപേക്ഷ നൽകാനാകും. പിന്നീട് ലഭിക്കുന്ന സദാദ് നമ്പറിൽ പണം അടക്കുന്നത്തോടെ ഒരു വർഷത്തേക്ക് കൂടി പുതുക്കി കിട്ടും.
സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക