ദുബൈ: ജൂൺ 23 മുതൽ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ. പ്രത്യേക മാനദണ്ഡങ്ങളോടെ ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാമെന്ന അധികൃതരുടെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് എമിറ്റേറ്റ്സ് വിമാന സർവ്വീസുകൾ പുനഃരാരംഭിക്കുന്നത്.
കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും കൂടാതെ, ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിലേക്കും എമിറ്റേറ്റ്സ് സർവ്വീസുകൾ ഉണ്ടാകും.
യു എ ഇ അംഗീകരിച്ച വാക്സീന്റെ 2 ഡോസും സ്വീകരിച്ച താമസ വീസക്കാർക്കാണ് പ്രവേശനാനുമതി നൽകുക. പുറമേ, മറ്റു നിബന്ധനകളും പാലിക്കണമെന്നു വ്യക്തമാക്കി. കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തി ഓരോ രാജ്യത്തെയും യാത്രക്കാർക്കുള്ള നിബന്ധനകളിൽ വ്യത്യാസമുണ്ടാകുമെന്നും അറിയിച്ചു.
ഇന്ത്യയെ കൂടാതെ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നും എമിറേറ്റ്സ് സർവ്വീസ് ആരംഭിക്കും.