യു എ ഇ പ്രവേശനാനുമതി; സഊദി പ്രവാസികൾക്ക് അനുകൂലമോ?

0
5325

ദുബൈ: ജൂൺ 23 മുതൽ വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാരായ താമസക്കാർക്ക് അനുമതി നൽകുമെന്ന വാർത്ത വന്നതോടെ പ്രവാസികൾ ഏറെ ആശ്വാസത്തിലാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സഊദി പ്രവാസികൾക്ക് ഇത് അനുകൂലമാകുമോ എന്നാണ് പലരും അന്വേഷിക്കുന്നത്. സഊദിയിലേക്ക് നേരിട്ട് വിമാന സർവ്വീസ് ഇല്ലാത്തതിനാൽ ഇപ്പോൾ യുഎഇ വഴിയുള്ള യാത്ര നടക്കുമോ എന്ന അന്വേഷണത്തിലാണ് സഊദി പ്രസികൾ.

നിലവിൽ അധികൃതർ പുറത്ത് വിട്ട നിബന്ധന പ്രകാരം സന്ദർശക വിസക്കാർക്ക് പ്രവേശനാനുമാതി നൽകുന്നില്ല. വാക്സിനെടുത്ത യു എ ഇ താമസക്കാരായവർക്കാണ് അനുമതിയെന്ന് വ്യക്തമായി പറയുകയും ചെയുന്നുണ്ട്. ഈ സാഹചര്യത്തിൽ തത്കാലം ദുബൈ വഴി സഊദി പ്രവേശനം സാധ്യമാകുകയില്ല. ചിലപ്പോൾ വരും ദിവസങ്ങളിൽ കൂടുതൽ വിശദീകരണങ്ങൾ നൽകുകയോ വാക്സിൻ എടുത്ത മുഴുവൻ ആളുകൾക്കും പ്രവേശനം അനുവദിക്കുകയോ ചെയ്‌താൽ സഊദി പ്രവാസിൾക്കും ഏറെ ആശ്വാസമാകും. എന്നാൽ, അതിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു.

അതേസമയം, ഇതേ സാഹചര്യം സഊദി ഭരണകൂടവും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നവരും നിരവധിയാണ്. അങ്ങനെ ഒരു തീരുമാനം കൈകൊണ്ടാൽ ഏറ്റവും കൂടുതൽ ആശ്വാസ നെടുവീർപ്പിടുന്നത് സഊദി പ്രവാസികൾ ആയിരിക്കും. അത്തരമൊരു തീരുമാനം ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയിലാണ് സഊദി പ്രവാസികൾ.

LEAVE A REPLY

Please enter your comment!
Please enter your name here