ദുബൈ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് പുതിയ മാർഗ നിർശേഷങ്ങളുമായി യുഎഇ. ഈ മാസം 23 മുതൽ എത്തുന്നവർക്കായി പുതുക്കിയ മാർഗ്ഗ നിർദേശം ദുബായ് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആന്റ് മാനേജ്‌ന്റൊണ് പുറത്തിറക്കിയത്.
ഇത് പ്രകാരം ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള റസിഡന്റ്സ് യാത്രക്കാർ യുഎഇ അധികൃതർ അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചിരിക്കണം, പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത ക്യു ആർ കോഡ് പതിച്ച പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം കൈവശം കരുതണം, വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് ദ്രുത പി.സി.ആർ പരിശോധന നടത്തണം, ദുബായ് വിമാനത്താവളത്തിൽ എത്തിയാൽ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണം, 24 മണിക്കൂറിനുള്ളിൽ പ്രതീക്ഷിക്കുന്ന പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈന് വിധേയമാകണം തുടങ്ങിയ നിർശേഷങ്ങളാണ് പുറത്തിറക്കിയത്. എന്നാൽ, യുഎ.ഇ പൗരന്മാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമല്ല.
നിലവിൽ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാ നിരോധനം അടുത്ത മാസം ആദ്യ വാരമാണ് അവസാനിക്കുക. എന്നാൽ, പുതിയ നിർദേശത്തോടെ 23 മുതൽ ഇന്ത്യക്കാർക്ക് പ്രവേശനാനുമതി നൽകുമെന്നാണ് കരുതുന്നത്.