കൊവിഡ്; അകലം പാലിക്കാൻ അലാറം സംവിധാനം, മലയാളി വിദ്യാർത്ഥിക്ക് ഷാർജ പോലീസിന്റെ ആദരം

0
1288

ദുബായ്: കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട സാമൂഹിക അകലം പാലിക്കൽ ഓർമ്മപ്പെടുത്തുന്നതിനു പ്രത്യേക ബീപ്പ് സംവിധാനം തയ്യാറാക്കിയ മലയാളി വിദ്യാർത്ഥിക്ക് ഷാർജസ് പോലീസിന്റെ ആദരം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഹാഫിസാണ് പ്രത്യേക സംവിധാനംക് സജ്ജീകരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ഷാർജ പൊലീസ് കൊവിഡ് ചലഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ ദേശീയതല മത്സരത്തിൽ രണ്ടാം സ്ഥാനമാണ് സോഷ്യൽ ഡിസ്റ്റൻസിങ് റിമൈൻഡർ’ എന്ന ഈ ഉപകരണത്തിന് ലഭിച്ചത്. 15,000 ദിർഹമാണ് സമ്മാനം.

മദീനത് സായിദിൽ ബസ് സ്റ്റേഷനിൽ ഡ്രൈവറായ വി.എം. യഹ്‌യയുടെയും ഷീജയുടെയും മകനായ ഹാഫിസ് ഏഷ്യൻ ഇൻറർനാഷനൽ പ്രൈവറ്റ് സ്കൂൾ അൽ ദഫ്റാ റീജ്യനിലെ മദീനത് സായിദ് ശാഖയിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഐ.ഡി കാർഡിെൻറ വലുപ്പത്തിലുള്ള ഉപകരണം ഒരാഴ്ചക്കുള്ളിലാണ് നിർമിച്ചത്. 75 ദിർഹം മാത്രമാണ് ഈ ഉപകരണത്തിെൻറ നിർമാണ ചെലവെന്ന് ഹാഫിസ് പറയുന്നു. 10 മിനിറ്റിൽ നിർമിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here