റിയാദ്: രാജ്യത്ത് എല്ലാവർക്കും വ്യാപകമായ രീതിയിൽ രണ്ടാം ഡോസ് ഉടൻ കൊടുത്ത് തുടങ്ങുമെന്ന് റിപ്പോർട്ട്. അൽ ഇഖ്ബാരിയ ചാനലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവിൽ തിഞ്ഞെടുക്കപ്പെട്ട ഏതാനും കാറ്റഗറിയിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് രണ്ടാം ഡോസ് നൽകുന്നത്. എന്നാൽ, അടുത്ത മാസം മുതൽ വ്യാപകമായി എല്ലാവർക്കും രണ്ടാം ഡോസ് നൽകിതുടങ്ങിയേക്കുമെന്ന് അൽ ഇഖ്ബാരിയ റിപ്പോർട്ട് ചെയ്തു.
ഇതിനകം രാജ്യത്തെ 45 ശതമാനത്തിലധികം ആളുകളിൽ വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. 16,355,54 ആളുകൾക്കാണ് വാക്സിൻ നൽകിയിട്ടുള്ളത്. മാസങ്ങൾക്ക് മുമ്പ് ആരോഗ്യ മന്ത്രാലയം രണ്ടാം ഘട്ട വാക്സിൻ നൽകുന്നത് താത്കാലികമായി നിർത്തി വെക്കുകയായിരുന്നു. ഏകദേശം ആളുകളിലേക്കും ഒന്നാം ഡോസ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.