ദമാം: കിഴക്കൻ സഊദിയിൽ കത്തികുത്തെറ്റ് മലയാളി കൊല്ലപ്പെട്ടു. പ്രമുഖ കമ്പനിലെ പാൽ വിതരണ വാനിലെ മലയാളി സെയിൽസ്മാൻ ആയ കൊല്ലം ഇത്തിക്കര സ്വദേശി സനൽ ( 35) ആണ് സഹായിയുടെ കുത്തേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹായിയായ ഘാന സ്വദേശിയാണ് കൊല നടത്തിയത്.
അൽ അഹ്സയിലെ ജബൽ ശഅബക്കടുത്ത് ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. ജോലിക്കിടയിലെ തർക്കമായിരുന്നു കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. ജോലി സമയത്ത് വഴിയരികിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. ആറു വർഷമായി പ്രവാസിയാണ് സനൽ.
ഘാന സ്വദേശി കഴുത്തറുക്കപ്പെട്ട നിലയിൽ ഗുരുതരാവസ്ഥയിലാണുള്ളത്. പരുക്കൻ സ്വഭാവക്കാരനായ ഘാന സ്വദേശിയെ ആരും ജോലിക്ക് കൂടെ കൂട്ടാറില്ലെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ കൊല്ലപ്പെട്ട സനൽ കൂടെ സഹായത്തിനു കൂട്ടിയതായിരുന്നു.
നാട്ടിൽ സനലിന് അമ്മയും സഹോദരിയുമുണ്ട്.
