റിയാദ്: സഊദി പ്രവേശനത്തിന് രജിസ്‌ട്രേഷൻ നിര്ബന്ധമായ മുഖീമിൽ കൂടുതൽ ഓപ്‌ഷനുകൾ സജ്ജമായി. വാക്‌സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും വെവ്വേറെ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് മുഖീമിൽ സജ്ജീകരിച്ചിരിക്കുന്നത്. വാക്‌സിൻ സ്വീകരിച്ച സഊദി ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ, കുത്തിവെപ്പെടുക്കാത്ത സന്ദർശക വിസക്കാർ എന്നിങ്ങനെ നാല് ഓപ്‌ഷനുകളാണ് പുതിയതായി കൂട്ടിച്ചേർത്തത്.
വാക്‌സിൻ എടുക്കാത്തവർക്ക് സഊദിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കിടെയാണ് ആശ്വാസമായി ജവാസാത്തിനു കീഴിലെ മുഖീമിലെ അപ്‌ഡേഷൻ. ഓരോ വിഭാഗവും സ്വീകരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്. https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ കയറിയാണ് രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടത്.
വാക്‌സിൻ സ്വീകരിച്ച സഊദി പ്രവാസികൾ
1: തവക്കൽനയിലെ നിങ്ങളുടെ ആരോഗ്യസ്ഥിതി ഇമ്മ്യൂൺ ആയിരിക്കണം. (രണ്ട് ഡോസ് സ്വീകരിക്കൽ, ഒറ്റ ഡോസ്, രോഗം വന്നു ഭേദമാകൽ)
2: പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.
3: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകുന്ന സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
4:18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റർ ചെയ്യണം.
5: ഗാർഹിക തൊഴിലാളികൾ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
വാക്‌സിൻ സ്വീകരിക്കാത്ത സഊദി പ്രവാസികൾക്കുള്ള വ്യവസ്ഥകൾ
1: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം .
2: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. (എന്നാൽ, നേരത്തെയുള്ള നിയമ പ്രകാരം ഇവർ സഊദിയിൽ പ്രവേശിച്ചാൽ ക്വാറന്റൈനിൽ കഴിയണം)
3: 18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റർ ചെയ്യണം.
4: ഗാർഹിക തൊഴിലാളികൾ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.
വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ
1: സഊദി അംഗീകരിച്ച ഫൈസർ ബയോണ് ടെക്, ഓക്സ്ഫോർഡ്-അസ്ട്രാസെനെക, മോഡേണ എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ടു ഡോസ്, ജോൺസൺ ആൻഡ് ജോൺസർ ഒരു ഡോസ് എടുത്തവർ ആയിരിക്കണം.
2: വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇവർ വരുന്ന രാജ്യത്തെ ഔദ്യോഗിക ആരോഗ്യ അധികാരികൾ സാക്ഷ്യപ്പെടുത്തണം (ആരോഗ്യ മന്ത്രാലയം അല്ലെങ്കിൽ അംഗീകൃത ആരോഗ്യ അതോറിറ്റി).
3- അവസാന ഡോസ് സ്വീകരിക്കുന്നതും (രണ്ട്-ഡോസ് വാക്സിൻറെ രണ്ടാമത്തെ ഡോസ് അല്ലെങ്കിൽ ഒറ്റ ഡോസ് വാക്സിൻറെ ആദ്യ ഡോസ്) രാജ്യത്തിലേക്ക് പോകുന്നതും തമ്മിലുള്ള കാലയളവ് 14 ദിവസത്തിൽ കുറവായിരിക്കരുത്.
4: യഥാർത്ഥ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കുക.
5: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
6: 18 വയസ്സിന് താഴെയുള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല.
വാക്‌സിൻ സ്വീകരിക്കാത്ത സന്ദർശക വിസക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ
1: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം .
2: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. (എന്നാൽ, നേരത്തെയുള്ള നിയമ പ്രകാരം ഇവർ സഊദിയിൽ പ്രവേശിച്ചാൽ ക്വാറന്റൈനിൽ കഴിയണം)
3: 18 വയസ്സിന് താഴെയുള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല.
കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകുക
