മുന്നറിയിപ്പ്; വരും മണിക്കൂറുകളിൽ ആറ് പ്രവിശ്യകളിൽ ശക്തമായ പൊടിക്കാറ്റ്

0
1862

റിയാദ്: വരും മണിക്കൂറുകളിൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ അതി ശക്തമായ പൊടിക്കാറ്റ് അടിച്ചു വീശുമെന്ന് മുന്നറിയിപ്പ്. ആറ് പ്രവിശ്യകളിൽ കാഴ്ച ശക്തി തീരെ കുറക്കുന്ന തരത്തിൽ അതി ശക്തമായ പൊടിക്കറ്റിനായിരിക്കും ശാക്ഷിയാകുകയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഖഫ്‌ജി, നാറിയ, അൽ ഉലയ വില്ലേജ്, ഹഫർ അൽ ബാത്വിൻ, എന്നിവിടങ്ങളിൽ രാത്രി 10 വരെ പൊടിക്കാറ്റ് അനുഭവപ്പെടും.

റിയാദ്, കിഴക്കൻ മേഖല, അസീർ, അൽ ബാഹ, മക്ക, മദീന പ്രവിശ്യകളിലായിരിക്കും അതിശക്തമായ പൊടിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ അനുഭവപ്പെടുക. രാവിലെ ആറു മുതൽ പതിനൊന്ന് മണിവരെയായിരിക്കും പൊടിക്കാറ്റ് ഉണ്ടാകുക. ജിസാൻ, പ്രവിശ്യയിൽ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്. ഇവിടം രാത്രീ എട്ട് വരെ കാഴ്ചശക്തി തീരെ ഇല്ലാതാക്കുന്ന തരത്തിൽ ശക്തമായ കട്ട് മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here