ദമാം: മുൻകരുതൽ നടപടികൾ ലംഘിച്ച റെസ്റ്റോറന്റ് വാണിജ്യ മന്ത്രാലയത്തിന്റെ മേൽനോട്ട സംഘങ്ങൾ അൽ-അഹ്സ മുനിസിപ്പാലിറ്റിയുടെയും പോലീസിന്റെയും സഹകരണത്തോടെ റെസ്റ്റോറന്റ് അടച്ചു പൂട്ടി.
മാനദണ്ഡം പാലിക്കാതെ കൂടുതൽ ആളുകളുടെ സാന്നിധ്യത്തിൽ ഉദ്ഘാടന ചടങ്ങ് നടത്തിയതിനെ തുടർന്നാണ് റെസ്റ്റോറന്റ് അടച്ചു പൊട്ടിയതെന്ന് മന്ത്രാലയം വിശദീകരിച്ചു. റെസ്റ്റോറന്റ് ഉടമക്കെതിരെ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും മന്ത്രാലയം അറിയിച്ചു.
