സഊദിയിൽ പെൺവാണിഭക്കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ

0
7834

ദമാം: സഊദിയിൽ പെൺവാണിഭക്കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഇവരുടെ നേതൃത്വത്തിലുള്ള പെൺവാണിഭ സംഘം കിഴക്കൻ സഊദിയിലെ ദമാമിലെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തതായാണ് റിപ്പോർട്ട്. കോഴിക്കോട് സ്വദേശികളായ രണ്ട് പേരും, എറണാകുളം സ്വദേശിയായ ഒരാളുമാണ് പിടിക്കപ്പെട്ട മലയാളികൾ. കൂടാതെ, ആഫ്രിക്കൻ വംശജരായ നാല് സ്ത്രീകളും ഇവരോടൊപ്പം പൊലീസ് പിടിയിലായതായും റിപ്പോർട്ടുകളിൽ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

സ്ത്രീകളെ കൂടെ താമസിപ്പിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് സംഘത്തെ വലയിലാക്കിയതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
അറസ്റ്റിലായ സ്ത്രീകൾ അനധികൃത താമസക്കാരാണ്. ഇവിടെനിന്ന് ഗർഭ നിരോധന ഉറകളും ഗുളികകളും വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളെ വീട്ടുജോലിക്കെന്ന വ്യാജേന ആളുകൾക്കൊപ്പം വിട്ടുകൊടുക്കുകയായിരുന്നു ഇവരുടെ രീതി.

എറണാകുളം സ്വദേശിക്ക് ദിവസങ്ങൾക്ക് മുമ്പാണ് മറ്റു രണ്ട് ഏജൻറുമാരിൽ ഒരാൾ തന്റെ ഡ്രൈവറായി ജോലി നൽകിയത്. ഈ ഏജൻന്റിന്റെ നിർദേശ പ്രകാരം സ്ത്രീകളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് പൊലീസ് എത്തുന്നതും സംഘം പിടിയിലാകുന്നതുമെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here