ബഹ്‌റൈൻ വഴിയുള്ള സഊദി യാത്രയും അടഞ്ഞു, ബഹ്‌റൈനിലേക്ക് പ്രവേശനം റസിഡന്റ് വിസക്കാർക്ക് മാത്രം

0
35728

മനാമ: സഊദി പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കി ബഹ്‌റൈൻ അധികൃതരുടെ പുതിയ തീരുമാനം. ബഹ്‌റൈൻ വഴിയുള്ള സഊദി യാത്രക്ക് താത്കാലികമായി അവസാനമാകുന്ന തരത്തിലാണ് ഇന്ന് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.  വെള്ളിയാഴ്ച മുതൽ ബഹ്‌റൈനിലേക്ക് ഇന്ത്യയിൽ നിന്ന് റസിഡന്റ് വിസക്കാർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. സന്ദർശന വിസക്കാർക്ക് അനുമതി നൽകുകയില്ലെന്ന് കൊവിഡ്​ ​പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്​ക്​ഫോഴ്​സ്​ അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു​.

ഇന്ത്യയെ കൂടാതെ, പാകിസ്​താൻ, ബംഗ്ലാദേശ്​, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും ​ ബഹ്​റൈനിൽ റസിഡൻറ്​ വിസ ഉള്ളവർക്ക്​ മാത്രമാണ്​ പ്രവേശനം അനുവദിക്കുക. ഇവർക്ക്​ ബഹ്​റൈനിൽ​ 10 ദിവസത്തെ ക്വാറൻറീനും നിർബന്ധമാണ്​. യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ 48 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ്​ പരിശോധനയുടെ സർട്ടിഫിക്കറ്റ്​ ഇവർ ഹാജരാക്കണം. ബഹ്​റൈനിൽ എത്തു​മ്പോൾ വിമാനത്താവളത്തിൽ വെച്ചും തുടർന്ന്​ അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ്​ പരിശോധന നടത്തുകയും വേണം.

കൊവിഡ്​ -19 രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ​കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഒത്തുചേരലുകൾ ആറ്​ പേർക്ക്​ മാത്രമായി ചുരുക്കിയിട്ടുണ്ട്​. കൂടാതെ, ഷോപ്പിങ്​ മാൾ, മാർക്കറ്റ്​, റസ്​റ്റോറൻറ്​, സലൂൺ, സിനിമാ തിയേറ്റർ എന്നിവിടങ്ങളിൽ കൊവിഡ്​ വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​​ 14 ദിവസമായവർക്കും കൊവിഡ്​ മുക്​തി നേടിയവർക്കും മാത്രമായിരിക്കും പ്രവേശനം. ഇവിടങ്ങളിൽ 18 വയസിൽ താഴെയുള്ളവർക്ക്​ പ്രവേശനമില്ല.  എന്നാൽ, സൂപ്പർമാർക്കറ്റുകൾ, ബാങ്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന്​ ഈ നിയന്ത്രണം ബാധകമല്ല. വെള്ളിയാഴ്​ച മുതൽ ​പ്രാബല്യത്തിൽ വരുന്ന വിമാന വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ജൂൺ മൂന്ന്​ വരെ തുടരും.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/Gf2rgovd4Jc23B5BoQooig

LEAVE A REPLY

Please enter your comment!
Please enter your name here