ആഗസ്റ്റ്‌ മുതൽ സഊദിയിൽ പൊതുഗതാതം ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവേശിക്കുന്നതിനു വാക്‌സിനേഷൻ നിർബന്ധം

0
2301

റിയാദ്: ആഗസ്റ്റ് ഒന്ന് മുതൽ സഊദിയിൽ പൊതുഗതാഗതം ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. വിവിധ ഗവണ്മെന്റ്, സ്വകാര്യ, വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഉൾപ്പെടെയാണ് വാക്‌സിനേഷൻ നിർബന്ധമാക്കിയത്. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദം അല്ലെങ്കിൽ കായിക പ്രവർത്തനങ്ങളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിര്ബന്ധമാണ്.

കൂടാതെ, ഏതെങ്കിലും സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക അല്ലെങ്കിൽ വിനോദ ഇവന്റിലേക്ക് പ്രവേശിക്കൽ, ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കൽ, ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങളിൽ പ്രവേശിക്കൽ, പൊതു ഗതാഗതം ഉപയോഗപ്പെടുത്തൽ എന്നിവക്കും വാക്‌സിനേഷൻ നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടാതെ, രാജ്യത്തെ മുഴുവൻ പൗരന്മാരും തവക്കൽന ഉപയോഗിക്കൽ നിർബന്ധമാകും. സ്‌കൂളുകളും കോളേജുകളും തുറക്കുമെന്നും വനിത, പുരുഷ അധ്യാപകർ സ്‌കൂളുകളിൽ എത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഏതെല്ലാം ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് അനുമതി നൽകേണ്ടതെന്ന കാര്യത്തിൽ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

 

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

LEAVE A REPLY

Please enter your comment!
Please enter your name here