സഊദിക്ക് നേരെയെത്തിയ മിസൈൽ, ആയുധ ഡ്രോൺ തകർത്തു

0
773
നജ്‌റാൻ: സഊദി പ്രദേശം ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ, ആയുധ ഡ്രോൺ എന്നിവ തകർത്തതായി സഊദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേന അറിയിച്ചു. തെക്കൻ സഊദി നഗരമായ നജ്‌റാനെ ലക്ഷ്യമാക്കി ഇറാൻ പിന്തുണയുള്ള യമനിലെ ഹൂത്തി മലിഷ്യ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലും രണ്ട് സ്‌ഫോടക ഡ്രോണുകളുമാണ് സഊദി വ്യോമ പരിധിയിൽ തകർത്തിട്ടത്. സഊദി അറേബ്യയുടെ തെക്കൻ പ്രദേശങ്ങളിലേക്ക് രണ്ട് സ്ഫോടക ഡ്രോണുകൾ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അറബ് സഖ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ടൈഹിൽ ഒന്ന് തെക്കൻ നഗരമായ ഖമിസ് മുഷൈത്ത് ലക്ഷ്യമാക്കി എത്തിയതായിരുന്നു. കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇 https://chat.whatsapp.com/D3tSLA40X9mAIY3lFolR8r

LEAVE A REPLY

Please enter your comment!
Please enter your name here