പിണങ്ങോടിന്റെ നിര്യാണം കനത്ത നഷ്ടം : ജിദ്ദ എസ് ഐ സി

0
628

ജിദ്ദ: എസ് വൈ എസ് സംസ്ഥാന ട്രഷററും പണ്ഡിതനും ചിന്തകനും എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ പിണങ്ങോട് അബൂബക്കർ ഹാജിയുടെ നിര്യാണത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുസ്‌ലിം സമുദായം വെല്ലുവിളി നേരിട്ടപ്പോഴെല്ലാം തന്റെ തൂലിക കൊണ്ട് പ്രതിരോധം തീർക്കുകയും സമുദായത്തിന് ശരിയായ ദിശാ ബോധം നൽകുകയും ചെയ്ത സമുന്നത വ്യക്തിത്വമായിരുന്നു പിണങ്ങോട് അബൂബക്കർ എന്നും എസ് ഐ സി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സമസ്തയുടെ വിവിധ ആനുകാലികങ്ങളിൽ സ്ഥിരം എഴുത്തുകാരനും വിദ്യാഭ്യാസ ബോർഡ് മുൻ മാനേജർ, സുപ്രഭാതം റസിഡന്റ് എഡിറ്റർ, വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹി എന്ന നിലയിലും അദ്ദേഹത്തിന്റെ നിര്യാണം സമസ്തയുടെ സംഘാടന രംഗത്ത് സൃഷ്‌ടിച്ച വിടവ് നികത്താനാവാത്തതാണെന്നും എസ് ഐ സി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

പരേതന്റെ പരലോക നന്മക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ, നൗഷാദ് അൻവരി മോളൂർ, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി എന്നിവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here