ഇ പി അബ്ദുൽ കരീം സാഹിബ് അനുസ്മരണം നടത്തി

0
639

ത്വായിഫ്: ത്വായിഫ് കെ.എം.സി.സി സ്ഥാപക നേതാവും ദീർഘകാലം ത്വായിഫ് സെട്രൽ കമ്മിറ്റിയുടെ അമരക്കാരിലൊരാളുമായിരുന്ന ത്വായിഫ് സൂഖിലെ എല്ലാവർക്കും സുപരിജിതനുമായ ഇ പി അബ്ദുൽ കരീം സാഹിബ് അനുസ്മരണം നടത്തി. ചെറുമുക്ക് ടൗൺ റൂഹുൽ ഇസ് ലാം ഹയർ സെക്കന്‍ഡറി മദ്‌റസാ ഹാളിൽ ത്വായിഫ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാപ്പുട്ടി അസീറഅധ്യക്ഷത വഹിച്ചു. വി പി മുസ്തഫ (പ്രസിഡന്റ് മലപ്പുറം ജില്ലാ കെ.എം.സി.സി) കരീം സാഹിബ് അനുസ്‌മരണ പ്രഭാഷണം നടത്തി.

ചടങ്ങിൽ കുഞ്ഞാലൻ മോങ്ങം (എക്സ്പോ), ലത്തീഫ് ചെട്ടിപ്പടി, നാലകത്ത് മുഹമ്മദ് സ്വലിഹ് (ഓൺലൈൻ) ഖാദര്‍ കാവനൂർ, നാസർ കഴക്കൂട്ടം, ഷരീഫ് മണ്ണാർക്കാട്, ബഷീർ താനൂർ, കെ പി സാദിഖലി രാമപുരം, മദാരി അബ്ദുറഹ്മാൻ,കെ ബാവ, റസാക്ക് കോട്ടപ്പുറം, ഹമീദ് എന്നിവർ കരീം സാഹിബിന്റ പ്രാസ്ഥാനിക പ്രവർത്തനത്തെ കുറിച്ചും ഇടപഴകലിലെ എളിമയും മറക്കാനവാത്ത അനുഭവങ്ങളും പങ്കുവെച്ചു. ജലീൽ തോട്ടൂളി, ഷിഹാബ് കോളപ്പുറം, അസീസ് മൂന്നിയൂർ തുടങ്ങി നാട്ടിലുള്ള ത്വായിഫ് കെ.എം.സി.സി ഏരിയാ കമ്മറ്റികളുടെയും പ്രവർത്തകർ നേതൃത്വം നൽകി. മുജീബ് കോട്ടക്കൽ സ്വാഗതവും ഹമീദ് പെരുവള്ളൂർ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here