ഐക്യമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമെന്ന് ഗ്രേസ് ദമാം ചാപ്റ്റര്‍ സർവേ

0
938

ദമാം: നിയമ സഭാ തെരഞ്ഞടുപ്പ് അവലോകനം ചെയ്തു ഗ്രേസ് ദമ്മാം ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍
മാർച്ച് 24 മുതൽ ഏപ്രിൽ 4 വരെ നീണ്ടു നിന്ന 140 മണ്ഡലങ്ങളിലൂടെ എന്ന വിഷയത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി ജില്ലാ തല ചര്‍ച്ച സംഘടിപ്പിച്ചു. സമാപന യോഗത്തിൽ ഗ്രേസ് ചാപ്റ്റര്‍ പ്രസിഡണ്ട് അമീര്‍ അലി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഖാദര്‍ ചെങ്കള (സഊദി കെഎംസിസി) ഉദ്ഘാടനം ചെയ്തു.

അവലോകനകളുടെ അടിസ്ഥാനത്തിൽ ഗ്രേസ് നടത്തിയ സർവേ ഫലം പുറത്തുവിട്ടു. ഇത് പ്രകാരം യു ഡി എഫ് – 82 മുതൽ 95 വരെ സീറ്റു നേടും, എല്‍ ഡി എഫ് 44 മുതല്‍ 60 വരെ സീറ്റു നേടുമെന്നും 15 മുതല്‍ 20 വരെ അസംബ്ലി മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം നടക്കുമെന്നും എട്ടോളം മണ്ഡലങ്ങളില്‍ എന്‍ ഡി എ വോട്ടു വര്‍ദ്ധിപ്പിച്ചു ഒരു പക്ഷെ രണ്ടാം സ്ഥാനത്ത് എത്തുമെങ്കിലും വിജയ സാധ്യത ഉറപ്പിക്കുന്ന ഒരു മണ്ഡലവും ഇല്ലെന്നും കണ്ടെത്തി.

സമാപന ചര്‍ച്ചയില്‍ കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, യു എ റഹീം ജുബൈല്‍, മാമു നിസാർ, റഹ്മാൻ കാരയാട് എന്നിവര്‍ ആശംസകൾ നേര്‍ന്നു. വിവിധ ജില്ലകളെ കുറിച്ച് മുസ്ലിം ലീഗ് എറണാകുളം ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹംസ പറക്കാട്ട്,അഡ്വ എ എ റസാഖ് ആലപ്പുഴ, തോമസ് തൈപ്പറമ്പിൽ, അമീൻ കളിയിക്കാവിള, ആഷിഖ്‌ കൊല്ലം, നൗഷാദ് തിരുവനന്തപുരം, എ ആര്‍ സലാം അമ്പലപ്പുഴ, സൈനുൽ ആബിദീൻ ഇടുക്കി , നിഷാദ് കുഞ്ഞു എറണാകുളം, സാദിക്ക് കാദർ ആലുവ, മുഹമ്മദലി പാഴൂര്‍, ഷാജി മോഹൻ, എ കെ ഹൈദരലി, നൗഷാദ് കെ എസ് പുരം, റാഫി അണ്ടത്തോട്, അനസ് പട്ടാമ്പി, ശ്യാം പ്രകാശ് പാലക്കാട്, ഹുസൈൻ വേങ്ങര, ഒ പി ഹബീബ് ബാലുശ്ശേരി, മുസ്തഫ കണ്ണൂർ, കാദർ അണങ്കൂര്‍ എന്നിവര്‍ സംസാരിച്ചു.

ഫൈസൽ ഇരിക്കൂർ, മഹ്മൂദ് പൂക്കാട് എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. ഗ്രേസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അസ്‌ലം കൊളക്കോടൻ സ്വാഗതവും ട്രഷറര്‍
സിറാജ് ആലുവ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here